കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും ചാറ്റ്‌ബോട്ട്

കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും  ചാറ്റ്‌ബോട്ട്

തിരുവനന്തപുരം: കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് വികസിപ്പിച്ച് സെന്‍റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ (CMLRE) ഗവേഷകർ. 'ടാക്‌സോബോട്ട്' എന്ന് പേരിട്ടിട്ടുള്ള ഈ ചാറ്റ്‌ബോട്ട് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

മറൈൻ ടാക്‌സോണമി: ഗവേഷണങ്ങൾക്ക് വേഗത വർധിക്കും

മുദ്രത്തിലെ വൈവിധ്യമാർന്ന ജീവജാലങ്ങളെ തിരിച്ചറിയുന്നതും അവയെ ശാസ്ത്രീയമായി വർഗീകരിക്കുന്നതും മറൈൻ ടാക്‌സോണമി എന്ന ശാസ്ത്രശാഖയുടെ ഭാഗമാണ്. ഈ മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ടാക്‌സോബോട്ട് (TAXOBOT).തിരുവനന്തപുരം: കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും സഹായിക്കുന്ന എ.ഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് വികസിപ്പിച്ച് സെന്‍റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജിയിലെ (CMLRE) ഗവേഷകർ. 'ടാക്‌സോബോട്ട്' എന്ന് പേരിട്ടിട്ടുള്ള ഈ ചാറ്റ്‌ബോട്ട് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു.കടൽജീവികളെ തിരിച്ചറിയാനും അവയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ നൽകാനും ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ചാറ്റ്‌ബോട്ടിന് കഴിയുമെന്ന് ഗവേഷക സംഘാംഗവും സി.എം.എൽ.ആർ.ഇ.യിലെ പ്രോജക്ട് സയന്റിസ്റ്റുമായ രേഷ്മ ബാബുരാജ്  പറഞ്ഞു.