Keralam
ആവേശം കെടുത്തി ! കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐ

തൃശൂർ: ലോകകപ്പ് സെമിഫൈനലിൽ അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള വാശിയേറിയ മത്സരം നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐ. തൃശൂർ എരുമപ്പെട്ടിയിലാണ് നാടകീയമായ പ്രതിഷേധം അരങ്ങേറിയത്.പോരാട്ടത്തിന്റെ നിർണായക നിമിഷങ്ങളിൽ വൈദ്യുതി പോയതാണ് ഫുട്ബോൾ ആരാധകരെ ചൊടിപ്പിച്ചത്. എരുമപ്പെട്ടി കടങ്ങോട് മേഖലയിൽ ഇന്ന് പുലർച്ചെ 12.42 മുതൽ 1.07 വരെയായിരുന്നു കെഎസ്ഇബി പവർകട്ട് ഏർപ്പെടുത്തിയത്. വലിയ പ്രതിഷേധമാണ് ഓഫീസിന് മുന്നിൽ ഉയർന്നത്.