Keralam
ശബരിമല സ്വർണപാളി വിവാദം : സർക്കാരിന്റേത് കട്ടവരെ സംരക്ഷിക്കുന്ന നിലപാട് :കെസി.വേണുഗോപാൽ

തിരുവനന്തപുരം :ശബരിമല സ്വർണപാളി വിവാദത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ. . കട്ടവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്ന് എന്ന് അദ്ദേഹം ആരോപിച്ചു. ഹൈകോടതികാരണമാണ് ഇതെല്ലാം പുറത്ത് വന്നത്. അയ്യപ്പൻറെ സ്വത്ത് മോഷ്ട്ടിച്ച സംഭവം ആണ്. പോറ്റിയെ നിയോഗിച്ചവർക്ക് അതിന്റെ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അധികാരികളുടെ സഹായം ലഭിക്കാതെ ഇതൊന്നും ചെയ്യാൻ കഴിയില്ല. ശക്തമായ പ്രതിഷേധം യുഡിഎഫ് നടത്തും. ഈ കാര്യത്തിൽ സർക്കാരിനെ കൊണ്ട് കണക്ക് പറയിപ്പിക്കുമെന്നും കോടതി മേൽനോട്ടം വഹിക്കുന്ന അന്വേഷണം വേണം എന്നാണ് കോൺഗ്രസ് ആവശ്യമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.