പുതിയ ടെലിവിഷന്‍ റേറ്റിങ് നയം പുറപ്പെടുവിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ന്യൂഡല്‍ഹി: പുതിയ ടെലിവിഷന്‍ റേറ്റിങ് നയം പുറപ്പെടുവിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം. രാജ്യത്തെ ടെലിവിഷന്‍ റേറ്റിങിന് വേണ്ടി സമഗ്രമായ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്.രജിസ്ട്രേഷന് നിയമങ്ങളെക്കുറിച്ചുള്ള മാനദണ്ഡങ്ങളും ഇതില്‍ കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. ഇതിന് പുറമെ പ്രവര്‍ത്തനം, കണക്കുകള്‍, ടിവി റേറ്റിങ് സേവനങ്ങള്‍ നല്കുന്ന ഏജന്‍സികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്നിവയും പുതിയ ചട്ടങ്ങളിലുള്പ്പെടുത്തിയിട്ടുണ്ട്. പ്രക്ഷേക കണക്കുകളില്‍ സുതാര്യത, സ്വാതന്ത്ര്യം, കൃത്യത എന്നിവ ഉറപ്പാക്കുകയാണ് പുതിയ നിയമത്തിന്റെ ഉദ്ദേശ്യം.
നയത്തിന്റെ സുപ്രധാന വിഷയങ്ങള്‍ :
പ്രവേശന ചട്ടങ്ങള്‍ ലഘൂകരിച്ചു :ടിവി റേറ്റിങ് ഏജന്‍സിയായി ഒരു കമ്പനിക്ക് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ആകെ 20 കോടി രൂപയുടെ ആസ്തിയെന്നത് അഞ്ച് കോടിയായി കുറച്ചു.
നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി ബോര്‍ഡ് ഓഫ് ഡയറക്ടറേറ്റില്‍ 50% പേര് സ്വതന്ത്രരായിരിക്കണം എന്ന് പുതിയ ചട്ടം നിഷ്കര്‍ഷിക്കുന്നു. അതായത് ഇവര്‍ക്ക് ചാനലുകളുമായോ പരസ്യക്കാരുമായോ പരസ്യ ഏജന്‍സികളുമായോ യാതൊരു ബന്ധവും പാടില്ല. കണ്ട്ടന്സികളായി പ്രവര്‍ത്തിക്കരുതെന്നും നിബന്ധനയുണ്ട്. ഇത് താത്പര്യ വൈരുദ്ധ്യങ്ങളുണ്ടാക്കാം.
ഡേറ്റയിലും സാമ്പിളിലും മെച്ചപ്പെടുത്തല്‍ :
വിവരങ്ങളില്‍ കൃത്യത ഉറപ്പാക്കാനായി പതിനെട്ട് മാസത്തിനകം എണ്‍പതിനായിരം വീടുകളില്‍ കൂടി മീറ്ററുകള്‍ സ്ഥാപിക്കണം. നിലവിലുള്ള ഏജന്‍സികള്‍ ഇത് ആറ് മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും നിബന്ധനയുണ്ട്. ക്രമേണ ഇത് ഒരു ലക്ഷത്തി ഇരുപതിനായിരം ആക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.കണക്കുകള്‍ പൂര്‍ണമായും സാങ്കേതികത മുക്തമാകണം. വിവരങ്ങള്‍ കേബിളുകള്‍, ഡിടിഎച്ച്, ഒടിടി, തുടങ്ങിയ ബന്ധിച്ച ടെലിവിഷനുകളില്‍ നിന്നാകണം. മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന വീടുകളിലെ എല്ലാ ടെലിവിഷന്‍ സ്ക്രീനുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ ഉണ്ടാകണം.
സുതാര്യതയും സ്വകാര്യതയും:
ഏജന്‍സികള്‍ അവരുടെ രീതികളും വിവരങ്ങളും അവരുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. എല്ലാപ്രവര്‍ത്തനങ്ങളും ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ സംരക്ഷണ നിയമം 2023അനുസരിച്ചും പ്രേക്ഷകന്റെ സ്വകാര്യത സംരക്ഷിച്ചുമാകണം.
വിശ്വാസ്യതയും കണക്കുകളും:
ഇരട്ട കണക്കെടുപ്പ് സംവിധാനം പുതിയ ചട്ടപ്രകാരം നിര്‍ബന്ധമാണ്. ആഭ്യന്തര പാദവാര്‍ഷിക കണക്കെടുപ്പും വര്‍ഷം തോറും പുറത്ത് നിന്നുള്ള സ്വതന്ത്ര കണക്കെടുപ്പും ഉണ്ടാകണം. കൃത്യമായ ഇടവേളകളില്‍ ഫീല്‍ഡ് തല പരിശോധനയ്ക്കായി ഒരു ഓഡിറ്റ് മേല്‍നോട്ട സമിതിക്ക് മന്ത്രാലയം രൂപം നല്‍കും.
പരാതി പരിഹാരം:
പരാതികളില്‍ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാക്കാന്‍ ഏജന്‍സികള്‍ ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിരിക്കണം. വലിയ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു അപ്പലേറ്റ് അധികാരമുള്ള സമിതിയുമുണ്ടാകണം.
ലാന്‍ഡിങ് പേജ് ഒഴിവാക്കലും വെളിപ്പെടുത്തല്‍ ആവശ്യവും:
ലാന്‍ഡിങ് പേജിലെ കാഴ്ചക്കാരുടെ എണ്ണം കണക്കില്‍ പെടില്ല. ഇത് കേവലം വിപണന ഉപകരണമായി മാത്രമേ ഉപയോഗിക്കാനാകൂ. ലാന്‍ഡിങ് പേജിലെ ലഭ്യത-അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ ഏജന്‍സികളോട് ചാനലുകള്‍ വ്യക്തമാക്കണം.
പരാതികളും പിഴകളും:
ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പിഴ ഈടാക്കും. റേറ്റിങ് താത്ക്കാലികമായി നിര്‍ത്തുന്നത് മുതല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ രജിസ്ട്രേഷന് റദ്ദാക്കുന്നത് വരെയുള്ള ശിക്ഷ അനുഭവിക്കേണ്ടി വരും.
കാഴ്ചക്കാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടം അനുവദിക്കല്‍
ടെലിവിഷന്‍ വിതരണം പ്ലാറ്റ്ഫോമുകള്‍ക്കോ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കോ കൃത്യമായ ഇടവേളകളില്‍ അവരുടെ പ്ലാറ്റ്ഫോമുകളില്‍ കാണുന്ന ചാനുകളുടെ കാഴ്ചക്കാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാം. അവരുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കാം. ഇതിന് രജിസ്ട്രേഷനോ അനുമതിയോ ആവശ്യമില്ല.
മികച്ചതും കാര്യക്ഷമവും നിയന്ത്രിതവുമായ ഒരു സംപ്രേഷണ പരിസ്ഥിതി സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് പുത്തന്‍ ചട്ടങ്ങള്‍ കാണിക്കുന്നത്. ഒപ്പം ഉടമകളുടെയും പ്രക്ഷേകരുടെയും പൊതുതാത്പര്യങ്ങളുടെയും സംരക്ഷണവും.