ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’ യുടെ റിലീസ് തിയതി പുറത്ത്

ഭാവന ഫിലിം പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ നടി ഭാവന ആദ്യമായി നിർമാണ പങ്കാളിയാകുന്ന ചിത്രം ‘അനോമി’ യുടെ റിലീസ് തിയതി പുറത്ത്. സാറാ ഫിലിപ്പ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിക്കുക. സയന്‍സ് ഫിക്ഷന്‍ ത്രില്ലറില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ റഹ്മാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ജനുവരി 30 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഭാവന അവതരിപ്പിക്കുന്ന സാറാ ഫിലിപ്പ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തു്ന റീല്‍ പങ്കുവച്ചുകൊണ്ടാണ് സിനിമയുടെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.അഴിച്ചിട്ട മുടി വാരിക്കെട്ടിക്കൊണ്ട് നിശ്ചയദാഢ്യത്തോടെ നടന്നുവരുന്ന ഭാവനയേയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ഭാവനയുടെ സിനിമാ ജീവിതത്തിലെ 23 വര്‍ഷങ്ങളെ അടയാളപ്പെടുത്തിക്കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ഇത്രയും വര്‍ഷത്തിനിടയില്‍ 89 സിനിമകളില്‍ ഭാവന വേഷമിട്ടു. താരത്തിന്‍റെ 90 ാമത്തെ സിനിമയാണ് അനോമി. കാലം വാര്‍ത്തെടുത്ത തിരിച്ചു വരവ് എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.വീഡിയോ പുറത്ത് വന്നതോടെ സിനിമാ രംഗത്തുള്ളവരുള്‍പ്പെടെ നിരവധി പേരാണ് ആശംസയുമായി എത്തുന്നത്. ഭാവനയുടെ പുതിയ സിനിമയുടെ റീല്‍സ് നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.
മഞ്ജു വാരിയർ, റിമ കല്ലിങ്കൽ, പാർവതി, അമൽ നീരദ്, തെന്നിന്ത്യൻ താരങ്ങളായ സൂര്യ, ജ്യോതിക തുടങ്ങി നിരവധി പേർ ഭാവനയുടെ റീൽ പങ്കുവച്ച് ആശംസകള്‍ അറിയിച്ചു. ‘പുതിയ ഇന്നിങ്സിന് ആശംസകൾ’ എന്നാണ് ഭാവനയ്ക്ക് നന്മകൾ നേർന്ന് സൂര്യ കുറിച്ചത്.ഭാവനയുടെ ജീവിതത്തിലും കരിയറിലും ഒട്ടേറെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ചാണ് താരം മുന്നോട്ട് വന്നത്.റിയാസ് മാരത്ത് എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അനോമി. ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി റിലീസ് ചെയ്‌ത ഒടുവിലത്തെ മലയാള സിനിമ. ഈ വര്‍ഷം തന്നെ ദി ഡോര്‍ എന്നൊരു തമിഴ് ചിത്രത്തിലും താരം വേഷമിട്ടിരുന്നു. അനോമി ഉള്‍പ്പെടെ പിങ്ക് നോട്ട്, യുവർ സിൻസിയേർലി റാം എന്നീ സിനിമകളാണ് ഇനി ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്.