നാലാംദിനവും ശരണ്യയ്ക്കായുള്ള തിരച്ചിൽ തുടരുന്നു

കുടക് : കർണ്ണാടകയിലെ കുടകിൽ ട്രക്കിങിന് പോയ കോഴിക്കോട് നാദാപുരം സ്വദേശി, ഐടി പ്രൊഫഷണലായ ശരണ്യ ജി എസ് (36)നായുള്ള തെരച്ചില്‍ തുടരുന്നു . കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനായി ഏപ്രില്‍ രണ്ടിന് ഒറ്റയ്ക്കാണ് ശരണ്യ കൊച്ചിയില്‍ നിന്നും യാത്രതിരിച്ചത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്.
ശരണ്യ ട്രക്കിങ് കേന്ദ്രത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് എത്തിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഓണ്‍ലൈൻ വഴി ബുക്ക് ചെയ്താണ് ആളുകള്‍ ഇവിടെ എത്താറുള്ളത്. ഫോറസ്റ്റ് ചെക്ക് പോസ്റ്റില്‍ നിന്നും 8.15 ന് ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗസംഘമാണ് ട്രക്കിങിന് പോയത്. ശരണ്യ ഒരു നായയുടെ കൂടെ കളിച്ചു നില്‍ക്കുന്നത് കണ്ടുവെന്ന് മടങ്ങി വന്നവർ പറഞ്ഞിരുന്നുവെന്നും ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉച്ചയ്ക്കു ശേഷം തിരിച്ചിറങ്ങിയവരോട് ശരണ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ മുകളില്‍ നായ കുട്ടിയെ കളിപ്പിച്ച് കുന്നിൻ മുകളിലുണ്ടെന്നാണ് അവര്‍ പറഞ്ഞത്. പത്തു പേരടങ്ങിയ ട്രക്കിങ് സംഘത്തില്‍ ഒരു അച്ഛനും മകനും ഉണ്ടായിരുന്നു. അവര്‍ താഴേക്ക് ഇറങ്ങി വരുമ്പോള്‍ ശരണ്യയെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. അവര്‍ താഴേക്ക് പോവുകയാണെന്ന് ശരണ്യയോട് പറഞ്ഞപ്പോള്‍ താൻ വന്നോളാമെന്നാണ് ശരണ്യ പറഞ്ഞതെന്നുമാണ് അവര്‍ പറഞ്ഞതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറയുന്നു. പിന്നീടാണ് റിസോര്‍ട്ടിലെ ആളെത്തി ശരണ്യ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞത്. ഫോണില്‍ വിളിച്ചപ്പോള്‍ ഒരു തവണ കിട്ടിയിരുന്നു.അപ്പോഴാണ് വഴി തെറ്റിയെന്ന് ശരണ്യവിളിച്ചു പറഞ്ഞത്. പിന്നീട് വിളിച്ചിട്ട് കിട്ടിയില്ല. ഉടൻ തന്നെ മേലധികാരികളെ വിവരം അറിയിച്ചു. നാട്ടുകാരയടക്കം വിളിച്ചു. വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെന്നും നാട്ടുകാരയും ട്രൈബല്‍ വിഭാഗത്തിലുള്ളവരെയുമടക്കം വിളിച്ച് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഡോഗ് സ്ക്വാഡും അടക്കം 150ഓളം പേര്‍ ചേര്‍ന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഇന്ന് 80ലധികം പേര്‍ പരിശോധന നടത്തുന്നുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്നേക്ക് നാലു ദിവസമായിട്ടും ശരണ്യയെ കണ്ടെത്താനായിട്ടില്ല.കഴിഞ്ഞ ദിവസം ഡ്രോണുകളും സ്നിഫർ നായകളെയും ഉപയോഗിച്ച് വനത്തിന് അകത്തും മറ്റ് വഴികളിലും പരിശോധന നടത്തിയിരുന്നു .കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
എറണാകുളത്ത് ജോലി ചെയ്യുന്ന ശരണ്യ നിരവധി തവണ ഒറ്റക്ക് ഇത്തരത്തില്‍ യാത്ര ചെയ്യാറുള്ളതാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
https://www.worldm.news/national/malayali-woman-who-went--24282