വിസ്‌മയ മോഹൻലാൽ നായികയാകുന്ന 'തുടക്ക'ത്തിൻ്റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

 വിസ്‌മയ മോഹൻലാൽ നായികയാകുന്ന 'തുടക്ക'ത്തിൻ്റെ   സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

 മോഹന്‍ലാലിന്‍റെ മകള്‍ വിസ്‌മയ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന എന്ന നിലയില്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സിനിമയാണ് 'തുടക്കം'. ജൂഡ് ആന്‍റണി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ  സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.വിസ്‌മയയോടൊപ്പം നിർമ്മാതാവ്   ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ജോ ആന്‍റണിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൈന്യഭാവത്തിലുള്ള വിസ്‌മയെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. പിന്നിലായി പരുക്കന്‍ ലുക്കില്‍ ആശിഷ് ജോ ആന്‍റണിയേയും കാണാം. അതേസമയം വിസ്‌മയ്‌ക്ക് മുന്നില്‍ താടി വച്ച ഒരു പുരുഷനെ കാണാം. അത് മോഹന്‍ലാലാണെന്നാണ് സൂചന.ഇതോടെ മകളുടെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലും എത്തുന്നുണ്ടോയെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. നേരത്തെ സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടോയെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ചിത്രീകരണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഈ പോസ്റ്ററിലൂടെ ഒരു അപ്ഡേഷൻ നടത്തിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രമാണ് തുടക്കം. സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം, തൊടുപുഴ എന്നീ ഭാഗങ്ങളിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.സിനിമയുടെ ചിത്രീകരണത്തിനിടെയിലായിരുന്നു മോഹൻലാലിൻ്റെ മാതാവ് ശാന്തകുമാരിയുടെ മരണം. ഇതേത്തുടർന്ന് ചിത്രീകരണം നിർത്തിവച്ചിരുന്നു. പിന്നീട് ജനുവരി പതിനെട്ടിനാണ് പുനരാരംഭിച്ചത്.

ഒരു ക്ലീൻ ഫാമിലി ത്രില്ലർ സിനിമയെന്നു മാത്രമാണ് ചിത്രത്തെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. അപ്രതീക്ഷിതമായ പല വഴിത്തിരിവുകളും, സസ്പെൻസുമൊക്കെ .ചിത്രത്തിലുണ്ടാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്ക് ബിജോയ്സ്, ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം, ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്, പി ആര്‍ ഒ വാഴൂർ ജോസ്.