ബ്രിട്ടീഷുകാർ ബംഗാൾ വിഭജിച്ചപ്പോൾ, 'വന്ദേമാതര'മായിരുന്നു പ്രതികരിച്ച പൗരന്മാരുടെ ശബ്‌ദം : നരേന്ദ്രമോദി

അഹമ്മദാബാദ്: ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് കോണ്‍ഗ്രസ് ശീലിച്ചത് അടിമ മനോഭാവമാണെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി.വന്ദേമാതരത്തിൻ്റെ മതപരമായ വിഭജനമാണ് ബംഗാള്‍ വിഭജനമെന്നും നരേന്ദ്രമോദി വിമർശിച്ചു.രാഷ്ട്രീയ ഏകതാ പരേഡിൻ്റെ അവസാന ദിവസമായ ഇന്ന്  ജനങ്ങളെ അഭിവാദ്യം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിമ മാനസികാവസ്ഥയോടെ ബംഗാള്‍ വിഭജനത്തിന് സംഭാവന നൽകിയത് കോണ്‍ഗ്രസ് ആണ്. ബ്രിട്ടീഷുകാരിൽ നിന്ന് അടിമത്ത മനോഭാവം സ്വീകരിച്ചപ്പോള്‍ പ്രതിഷേധിക്കുന്ന ഓരോ പൗരൻ്റെയും ശബ്‌ദമായി വന്ദേമാതരം മാറി. ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യം വന്ദേമാതരത്തിൻ്റെ 150ാം വാർഷികം ആഘോഷിക്കും. 1905-ൽ ബ്രിട്ടീഷുകാർ ബംഗാൾ വിഭജിച്ചപ്പോൾ, വന്ദേമാതരമായിരുന്നു പ്രതികരിച്ച പൗരന്മാരുടെ ശബ്‌ദമായി മാറിയതെന്നും മോദി പ്രസംഗിച്ചു.വന്ദേമാതരം തകർക്കാനും വിച്ഛേദിക്കാനും വിഭജിക്കാനും കോൺഗ്രസ് തീരുമാനിച്ച ദിവസം. അത് ഇന്ത്യയുടെ വിഭജനത്തിന് അടിത്തറയിട്ടു. കോൺഗ്രസ് ആ പാപം ചെയ്‌തില്ലായിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യയുടെ ചിത്രം മറ്റൊന്നാകുമായിരുന്നുവെന്നും മോദി വിമർശിച്ചു.



കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ സർദാർ വല്ലഭായ് പട്ടേലിന് പ്രധാനമന്ത്രി ആദരവ് അര്‍പ്പിച്ചു. പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ആദരവ് അർപ്പിച്ച് കുറിപ്പ് പങ്കുവച്ചത്. ഇന്ത്യയുടെ ഐക്യത്തിനും ശക്തിക്കും വേണ്ടിയുള്ള സർദാർ പട്ടേലിൻ്റെ ദർശനത്തിന് ആദരവ് നേരുന്നുവെന്നാണ് മോദി കുറിച്ചത്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി ഉയർന്നുനിൽക്കുന്നത് ദേശീയ അഭിമാനത്തിൻ്റെയും സർദാർ പട്ടേലിൻ്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിൻ്റെയും പ്രതീകമാണ്. അദ്ദേഹത്തിൻ്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നു. ഏകീകൃതവും ശക്തവും സ്വാശ്രയവുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ദർശനം ഉയർത്തിപ്പിടിക്കാനുള്ള കൂട്ടായ ദൃഢനിശ്ചയം ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു എന്നും മോദി എക്‌സിൽ കുറിച്ചു.