കൈവിലങ്ങ് അണിയിച്ചില്ല :മോഷണക്കേസ് പ്രതി ഓടിരക്ഷപ്പെട്ടു

കൈവിലങ്ങ് അണിയിച്ചില്ല :മോഷണക്കേസ് പ്രതി ഓടിരക്ഷപ്പെട്ടു

എറണാകുളം : അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്ന പ്രതി പൊലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു. അസം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്. വൈകീട്ട് 5.30നാണ് സംഭവം. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.ആലുവ മുട്ടത്തെ ഐടി സ്ഥാപനത്തിൽ നിന്നു നിർമാണ സാമ​ഗ്രി​കൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. ആലുവ മജിസ്ട്രേറ്റ് അവധിയായതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ​ഹാജരാക്കാൻ എത്തിച്ചതായിരുന്നു.കോടതിയ്ക്കു മുന്നിൽ ജീപ്പ് നിർത്തിയ ഉടനെ കൈവിലങ്ങുകൾ ഇല്ലാത്ത പ്രതി ഇറങ്ങി ഓടുകയായിരുന്നു. ബസലിക്ക പള്ളിയിലേക്കുള്ള റോഡ് വഴിയാണ് ഇയാൾ ഓടി രക്ഷപ്പെട്ടത്.