വിദ്യാഭ്യാസ വകുപ്പിൻ്റെ നോട്ടിസിന് സ്‌റ്റേ ഇല്ല,:ഹിജാബ് വിവാദത്തിൽ സ്‌കൂളിന് തിരിച്ചടി

വിദ്യാഭ്യാസ വകുപ്പിൻ്റെ നോട്ടിസിന് സ്‌റ്റേ ഇല്ല,:ഹിജാബ് വിവാദത്തിൽ സ്‌കൂളിന് തിരിച്ചടി

എറണാകുളം: ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂളിന് തിരിച്ചടി. ഹിജാബ് ധരിച്ച് ക്ലാസിലിരിക്കാൻ കുട്ടിയെ അനുവദിക്കണമെന്ന ഡിഡിഇ യുടെ നോട്ടിസ് സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. പള്ളുരുത്തി സെൻ്റ് റീത്താസ് സ്‌കൂൾ അധികൃതർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിൻ്റെ ഉൾപ്പെടെ വിശദീകരണം തേടി.ഡിഡിഇ യുടെ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. സ്‌കൂളിൻ്റെ ഹർജിയിൽ ഹൈക്കോടതി വ്യാഴാഴ്‌ച വിശദമായി വാദം കേൾക്കും. 149 ഓളം മുസ്ലീം വിദ്യാർഥികൾ മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളിൽ പഠിക്കുന്നുണ്ടെന്നും മാനേജ്മെൻ്റ് വാദമുന്നയിച്ചിരുന്നു.ഇക്കഴിഞ്ഞ 14 നാണ് എഇഒ യുടെ അന്വേഷണത്തെ തുടർന്ന് ഡിഡിഇ സ്‌കൂൾ അധികൃതർക്ക് നോട്ടിസ് അയച്ചത്. ഹിജാബ് ധരിച്ച് കുട്ടിയെ പഠിക്കാനനുവദിക്കണം, ഹിജാബിൻ്റെ നിറവും ഡിസൈനും സ്‌കൂളുകാർക്ക് തീരുമാനിക്കാമെന്നുമായിരുന്നു നോട്ടിസിൽ പറഞ്ഞിരുന്നത്.സ്‌കൂളിലേക്ക് കുട്ടിയെ അയയ്ക്കില്ലെന്നാണ് രക്ഷിതാവ് പറഞ്ഞിട്ടുള്ളത്. സ്‌കൂൾ നിയമങ്ങൾ പരിപൂർണമായും പാലിച്ചാണെങ്കിൽ കുട്ടിയെ പൂർണമനസോടെ സ്വീകരിക്കുമെന്ന് മാനേജ്മെൻ്റും വ്യക്തമാക്കിയിരുന്നു.