മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മൂന്നാം ദിനം.

മാഹി: മാഹി: ഇന്ന് ദക്ഷിണ ഭാരതത്തിലെ പ്രഥമ തീർത്ഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുന്നാൾ മൂന്നാം ദിനം.ഇന്ന് വൈകിട്ട് ആറുമണിക്ക് റവ. ഫാ. ജോസഫ് കൊട്ടിയത്തിൻ്റെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. തുടർന്ന് ആരാധനയും നൊവേനയും പ്രദിക്ഷണവും ഉണ്ടായിരിക്കും... ദിവ്യബലിക്ക് നേതൃത്വം നൽകുന്നത് സെന്റ് ആൻ്റ്ണീസ് കുടുംബയൂണിറ്റ് അംഗങ്ങളാണ്.ഒക്ടോബർ അഞ്ചിന് ബസലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടിയേറ്റ് നടത്തിയ തിരുനാൾ 22ന് സമാപിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍. ആറുമുതല്‍ 13 വരെയുള്ള വിവിധ ദിവസങ്ങളില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ഫാ. സനല്‍ ലോറന്‍സ്, ഫാ. ജോസഫ് കൊട്ടിയത്ത്, ഫാ. മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പില്‍, ഫാ. ഡേവിഡ് സഹായ രാജ്, ഫാ. ആന്‍സില്‍ പീറ്റര്‍, ഫാ. ജോണ്‍സണ്‍ അവരവേ എന്നിവരുടെ മുഖ്യകാര്‍മിത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.പ്രധാന തിരുനാള്‍ ദിനമായ 14ന് രാവിലെ 10ന് ഫാ. വിമല്‍ ഫ്രാന്‍സിസ് ദിവ്യബലിയര്‍പ്പിക്കും. വൈകുന്നേരം 5.30ന് കോഴിക്കോട് രൂപത വികാരി ജനറാള്‍ മോണ്‍. ജെന്‍സണ്‍ പുത്തന്‍വീട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അലങ്കരിച്ച തേരില്‍ വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം രാത്രിയില്‍ നടക്കും.
15ന് പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ 6 വരെ ശയനപ്രദക്ഷിണം. രാവിലെ 10.30ന് കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് സ്‌നേഹ സംഗമം നടക്കും. 19ന് വൈകുന്നേരം ആറിന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തിരുനാള്‍ സമാപന ദിനമായ 22ന് രാവിലെ 10.30ന് കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി ദിവ്യബലിയര്‍പ്പിക്കും.