"തിരുപ്പുറംകുണ്ഡ്രം കോടതി വിധി,സനാതനധർമ്മം പകർച്ചവ്യാധി എന്നു പറഞ്ഞവർക്കുള്ള തിരിച്ചടി" :കേന്ദ്രമന്ത്രി എല്‍ മുരുകൻ

"തിരുപ്പുറംകുണ്ഡ്രം കോടതി വിധി,സനാതനധർമ്മം പകർച്ചവ്യാധി എന്നു പറഞ്ഞവർക്കുള്ള തിരിച്ചടി" :കേന്ദ്രമന്ത്രി എല്‍ മുരുകൻ

കോട്ടയം: തിരുപ്പുറംകുണ്ഡ്രം കോടതി വിധി ലോകമെമ്പാടുമുള്ള മുരുകഭക്തരുടെ വിജയമാണെന്ന് കേന്ദ്രമന്ത്രി എല്‍ മുരുകൻ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളികൾ ഉൾപ്പെടെയുള്ള ഭക്ത സമൂഹം കാത്തിരുന്ന വിധിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഡിവിഷൻ ബെഞ്ചിലെ രണ്ട് ജഡ്‌ജിമാരാണ് ഭക്തർക്ക് അനുകൂലമായി വിധി പ്രസ്‌താവിച്ചത്.ഈ വിധി സ്റ്റാലിൻ സർക്കാർ മാനിക്കണം. സ്റ്റാലിൻ സർക്കാരിന്‍റെ കടന്നു കയറ്റം ഹൈന്ദവ വിശ്വാസങ്ങൾക്കു നേരെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സനാതനധർമ്മം പകർച്ചവ്യാധി എന്നു പറഞ്ഞവർക്കുള്ള തിരിച്ചടിയാണ് വിധി. ഹൈന്ദവ വിശ്വാസങ്ങളോടുള്ള ദുഷ്ചെയ്‌തികൾ ഇനിയെങ്കിലും സ്റ്റാലിൻ അവസാനിപ്പിക്കണം. പതിറ്റാണ്ടുകളായി പിന്തുടരുന്ന ആചാര വിശ്വാസങ്ങൾ ഹനിക്കാൻ സ്റ്റാലിൻ ആരാണെന്നും അദ്ദേഹം ചോദിച്ചു.തിരുപ്രംകുണ്‌ട്രം മലയിൽ കാർത്തിക ദീപം തെളിക്കുന്നത് സംബന്ധിച്ച കേസിൽ ജസ്റ്റിസ് സ്വാമിനാഥന്‍റെ ഉത്തരവ് ശരിവയ്ക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ദീപത്തൂണിൽ ദീപം തെളിക്കണമെന്ന വിധിയാണ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്. തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവും കോടതി നടത്തി. വർഷത്തിൽ ഒരിക്കൽ ദീപത്തൂണിൽ ദീപം തെളിച്ചാൽ പ്രദേശത്തെ സമാധാനം തകരുമെന്ന സർക്കാർ വാദം അസംബന്ധവും അവിശ്വസനീയവുമാണെന്ന് കോടതി നിരീക്ഷിച്ചു.ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ.രാമകൃഷ്‌ണൻ എന്നിവരടങ്ങുന്ന മധുര ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മധുര തിരുപ്രംകുണ്‌ട്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു തമിഴ് പാർട്ടി നേതാവ് രാമ രവികുമാറാണ് കോടതിയെ സമീപിച്ചത്.

https://www.worldm.news/news/government-is-spreading-15609