"തിരുവനന്തപുരത്തുകാർ സ്‌കൂളിൽ പഠിക്കുന്ന മക്കളെ സൂക്ഷിക്കുക..."

"തിരുവനന്തപുരത്തുകാർ സ്‌കൂളിൽ പഠിക്കുന്ന മക്കളെ സൂക്ഷിക്കുക..."

തിരുവനന്തപുരം: ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അജയ് ജേക്കബ് എന്ന 15കാരനാണ് മരിച്ചത്. ജേക്കബ്- അജി ദമ്പതികളുടെ ഏക മകനാണ് അജയ് ജേക്കബ്. സ്‌കൂളില്‍ നിന്നും വന്ന ശേഷം സ്‌കൂള്‍ യൂണിഫോമോടെ ബാത്ത്‌റൂമിലേക്ക് കയറിയ വിദ്യാർത്ഥിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.


ഡിസംബർ 30 ന് തിരുവനന്തപുരം വര്‍ക്കലയില്‍ കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.



തിരുവനന്തപുരം  ആറ്റിങ്ങലില്‍  ഉറങ്ങാൻ പോയ പ്ലസ് ടു വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്  കഴിഞ്ഞ ദിവസമാണ് . ആറ്റിങ്ങല്‍ മുദാക്കല്‍ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്‍റെ മകൻ സിദ്ധാര്‍ഥാണ് (17)മരിച്ചത്. ഇളമ്പ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ സിദ്ധാർഥ് രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായി മുറിയിൽ കയറി. രാവിലെ ഒമ്പത് മണിയായിട്ടും മുകളിലെ നിലയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.