വന്ദേ ഭാരത് ഇടിച്ച് മൂന്ന് മരണം

റാഞ്ചി: ജാര്‍ഖണ്ഡില്‍ വന്ദേ ഭാരത് ട്രെയിനിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മധ്യവയസ്‌കനും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. ഇവരുടെ പേര് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. നാഗര്‍നബി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം. മൂവരും റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ഇന്നലെ വൈകിട്ട് 7.30ന് നാഗര്‍നബി സ്റ്റേഷന്‍ വഴി കടന്ന് പോയ ട്രെയിനിടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ മൂവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. 'മരിച്ച മൂവരെയും ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന്' ആര്‍പിഎഫ് ഇന്‍ ചാര്‍ജ് സഞ്ജയ് കുമാര്‍ സിങ് പറഞ്ഞു. ഇതിനായി പ്രദേശവാസികളില്‍ നിന്നും പഞ്ചായത്ത് പ്രതിനിധികളില്‍ നിന്നും സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരികയാണെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു.വിവരം അറിഞ്ഞ നിരവധി പേര്‍ സ്ഥലത്ത് തടിച്ചുകൂടി. എന്നാല്‍ റെയില്‍വേ പൊലീസ് ജനങ്ങളെ സംഭവ സ്ഥലത്ത് നിന്നും മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹങ്ങള്‍ കുടുംബത്തിന് കൈമാറുമെന്നും സിങ് വ്യക്തമാക്കി.