മൂന്നു ന്യുന മർദ്ദങ്ങൾ :കേരളത്തിൽ വ്യാപകമായി മഴപെയ്യാൻ സാധ്യത

മൂന്നു ന്യുന മർദ്ദങ്ങൾ :കേരളത്തിൽ വ്യാപകമായി മഴപെയ്യാൻ സാധ്യത

കാസർകോട് : രണ്ട് ന്യൂന മർദങ്ങൾക്ക് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടും. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആണ് ന്യൂനമർദം രൂപപ്പെടാൻ സാധ്യത. ഇതിന്‍റെ ഫലമായി കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മൂന്നു ദിവസമാണ് ശക്തമായ മഴയ്ക്ക് സാധ്യത.ഇന്ന് ഒരേ സമയം അറബിക്കടലിലും ബംഗാൾ ഉൾക്കടലിലുമായി മൂന്ന് ന്യൂനമർദങ്ങൾ ഉണ്ടാകും. ഇതിൽ അറബിക്കടലിലെ രണ്ടു ന്യൂനമർദങ്ങൾ ഒന്നായി മാറാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകർ കാണുന്നു. എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് ന്യൂനമർദ പാത്തി രൂപപ്പെടും. ഇതാണ് കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ കാരണം.

കേരളത്തിൽ വടക്ക്-തെക്കൻ ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ആണ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് ഉള്ളത്. പാലക്കാട്‌, തൃശൂർ, എറണാകുളം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം 27 ന് വീണ്ടും ശക്തമായ മഴയെത്തും. 27 ന് കാസർകോട് കണ്ണൂർ കോഴിക്കോട് വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ ന്യൂനമർദ നിരീക്ഷണങ്ങൾ

തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദം മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ വടക്ക്-വടക്കുകിഴക്കൻ ദിശയിലേക്ക് സാവധാനം നീങ്ങി. മംഗലാപുരത്ത് (കർണാടക) നിന്ന് 630 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ്, പനാജി (ഗോവ) യിൽ നിന്ന് 690 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് കേന്ദ്രീകൃതമായി. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും വളഞ്ഞ് മധ്യ കിഴക്കൻ അറബിക്കടലിന് കുറുകെ വടക്ക് പടിഞ്ഞാറോട്ട് നീങ്ങാൻ സാധ്യത.

ദക്ഷിണ ഉൾനാടൻ കർണാടകയിലും അതിനോട് ചേർന്നുള്ള വടക്കൻ കേരളത്തിലും ഉണ്ടായിരുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറോട്ട് വടക്കൻ കേരളത്തിന് കുറുകെ നീങ്ങി, കിഴക്കൻ മധ്യ അറബിക്കടലിലും അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും ഉയർന്നുവന്ന് അൽപം കുറഞ്ഞതായി മാറി. ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിലും ഒരു പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറോട്ട് നീങ്ങി തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ കൂടുതൽ വ്യക്തമാകും.

ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ തീരത്തേക്ക് മടങ്ങണം, മത്സ്യബന്ധനം പാടില്ല

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഒക്‌ടോബർ 27 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്‌ടോബർ 27 വരെ കേരള-കർണാടക തീരങ്ങളിലും, അതിനോട് ചേർന്ന സമുദ്രഭാഗങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ ഒക്‌ടോബർ 24ന് മുൻപായി എത്രയും വേഗം തന്നെ ഏറ്റവും അടുത്തുള്ള തീരത്തേക്ക് മടങ്ങണമെന്ന് നിർദേശിച്ചിരുന്നു.

പ്രത്യേക ജാഗ്രത നിർദേശം

ഒക്‌ടോബർ 24: തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കു കിഴക്കൻ അറബിക്കടലിന്‍റെ വടക്കു കിഴക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഒക്‌ടോബർ 24: മധ്യ കിഴക്കൻ അറബിക്കടലിന്‍റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെ വടക്കു കിഴക്കൻ ഭാഗങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. തെക്കൻ കൊങ്കൺ, ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം, മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കൻ ആന്ധ്രാപ്രദേശ് തീരം, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഒക്‌ടോബർ 24, 25: തമിഴ്‌നാട് തീരം, ആന്ധ്രാപ്രദേശ് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഒക്‌ടോബർ 25: കൊങ്കൺ, ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഒക്‌ടോബർ 25, 26: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.ഒക്‌ടോബർ 26: കൊങ്കൺ, ഗോവ, തെക്കൻ ഗുജറാത്ത് തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, മാലദ്വീപ് പ്രദേശം, തെക്കു കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഒക്‌ടോബർ 27: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്‍റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൊങ്കൺ, ഗോവ, തെക്കൻ ഗുജറാത്ത് തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, തെക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആന്ധ്രാപ്രദേശ് തീരം, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.