കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

കണ്ണൂരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ

 കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ ഹാഷിം കിണറ്റിൽ മരിച്ച നിലയിൽ. ഇന്ന് രാവിലെ 9.40-ഓടെയാണ് സംഭവം നടന്നത്. കുഞ്ഞ് കിണറ്റിൽ വീണത് അബദ്ധത്തിൽ ആണെന്നാണ് മാതാവിന്റെ പ്രാഥമിക മൊഴി. കുളിപ്പിച്ച ശേഷം കുളിമുറിയിലെ കല്ലിന് മുകളിൽ കിടത്തിയിരുന്നു എന്നും, അവിടെ നിന്ന് കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു എന്നുമാണ് മാതാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.മാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ചേർന്ന് കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരണപ്പെട്ടു. മാതാവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.