മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് : നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കറിന്റെ മൂന്ന് ബന്ധുക്കൾ മത്സര രംഗത്ത്

മുംബൈ നഗരസഭാ തെരഞ്ഞെടുപ്പ് : നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കറിന്റെ മൂന്ന് ബന്ധുക്കൾ മത്സര രംഗത്ത്

മുംബൈ : കുടുംബ രാഷ്ട്രീയത്തേയും രാജവംശ രാഷ്ട്രീയത്തിനെതിരെയുമൊക്കെ  വിമർശനങ്ങൾ ഉയർത്തുന്നതിനിടയിൽ നാളെ നടക്കുന്ന  ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ  ബിജെപി നേതാവും  നിയമസഭാസ്‌പീക്കറുമായ രാഹുൽ നർവേക്കറിന്റെ മൂന്ന് ബന്ധുക്കൾ ജനവിധിതേടുന്നു. നഗരത്തിലെ ഏറ്റവും ധനികനായ സ്ഥാനാർത്ഥിയായ സഹോദരൻ മകരന്ദ് നർവേക്കറും, മുമ്പ് കൗൺസിലറായിരുന്ന സഹോദര  ഭാര്യ ഹർഷിത നർവേക്കറും, ആദ്യമായി മത്സരിക്കുന്ന  അമ്മാവൻ്റെ  മകളായ  ഗൗരവി ശിവാൽക്കറും മത്‌സരരംഗത്തുണ്ട്‌.  പക്ഷേ കുടുംബത്തിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയക്കാരന്റെ നിഴലില്ല തങ്ങൾ  മത്സരിക്കുന്നത് എന്നാണ് ഇവർ  അവകാശപ്പെടുന്നത്.

ചൊവ്വാഴ്ച വീടുതോറുമുള്ള പ്രചാരണത്തിനെത്തിയ ഹർഷിത, മുൻകാലങ്ങളിൽ കൗൺസിലറായി പ്രവർത്തിച്ചത് കുടുംബവാഴ്ച എന്ന ലേബൽ ഒഴിവാക്കാൻ സഹായിച്ചുവെന്ന് പറഞ്ഞു. “എന്റെ മുൻകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് എനിക്ക് ടിക്കറ്റ് നൽകിയിരിക്കുന്നത്. ഒരു കോർപ്പറേറ്റർ എന്ന നിലയിൽ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു, ” ഹർഷിത പറയുന്നു.സീറ്റ് മാറ്റം അടുത്തിടെയാണ് പ്രഖ്യാപിച്ചത്, അതിനാൽ പ്രചാരണത്തിന് കുറച്ച് സമയം മാത്രമേ ലഭിച്ചുള്ളൂവെന്ന് ഹർഷിത പറയുന്നു, പക്ഷേ നർവേക്കർ അവിടെ എംഎൽഎ ആയിരുന്നതിനാൽ താൻ മത്സരിക്കുന്ന പുതിയ വാർഡിലെ പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും ഹർഷിതപറയുന്നു .

2022 ൽ കാലാവധി അവസാനിക്കുന്നതിന് മുമ്പ് വാർഡിലെ സിറ്റിംഗ് കോർപ്പറേറ്ററായിരുന്ന സംസ്ഥാന സഖ്യ പങ്കാളി ശിവസേനയുടെ സുജാത സനാപ്പിനെതിരെയാണ് ഹർഷിത മത്സരിക്കുന്നത്.

"എന്റെ സ്ഥാനാർത്ഥിത്വ സീറ്റ് മാറ്റാനുള്ള തീരുമാനം വളരെ പെട്ടന്നായിരുന്നു, പക്ഷേ രാഹുൽജി ഇവിടെ ഒരു എംഎൽഎ ആയി പ്രവർത്തിക്കുന്നതിനാലും എല്ലാ കോണുകളിലും അദ്ദേഹത്തിന്റെ മുദ്ര പതിപ്പിച്ചതിനാലും, മാലിന്യ സംസ്കരണം, തകർന്ന കെട്ടിടങ്ങളുടെ പുനർവികസനം, പൗരന്മാരുമായുള്ള മുൻകാല പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇവിടുത്തെ പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ച് എനിക്കറിയാം," ഹർഷിത പറഞ്ഞു.

കൊളാബയിൽ നിന്നുള്ള എംഎൽഎയായ നർവേക്കർ, യഥാക്രമം ഹർഷിത, മകരന്ദ്, ഗൗരവി എന്നിവർ മത്സരിക്കുന്ന 225, 226, 227 വാർഡുകൾ പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായിരുന്നു . 

 നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കാതിരിക്കാൻ റിട്ടേണിംഗ് ഓഫീസറെയും പോലീസിനെയും നിർബന്ധിക്കുകയും തങ്ങളെ  ഭീഷണിപ്പെടുത്തിയെന്നും  ആരോപിച്ച്  എട്ട് സ്ഥാനാർത്ഥികൾ നർവേക്കർക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.എന്നാൽ ആരോപണങ്ങളെല്ലാം  "രാഷ്ട്രീയ പ്രേരിത"മാണെന്നാണ്‌  അദ്ദേഹം പറയുന്നത് .

നർവേക്കറുമായുള്ള ഗൗരവിയുടെ ബന്ധത്തെക്കുറിച്ച് അവർക്ക് ടിക്കറ്റ് നൽകുന്നത് വരെ അറിയില്ലായിരുന്നുവെന്ന്   മുതിർന്ന നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു