യേശുവിൻ്റെ ജറുസലേം സ്‌മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍

യേശുവിൻ്റെ ജറുസലേം സ്‌മരണകളുണര്‍ത്തി ഇന്ന് ഓശാന ഞായര്‍

മുംബൈ: യേശുവിന്‍റെ ജറുസലേം പ്രവേശനത്തിന്‍റെ ഓർമ പുതുക്കലുകളുമായി ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഇതോടെ വിശുദ്ധവാരത്തിനും തുടക്കമാവുകയാണ്. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ ഓശാന ഞായറിന്‍റെ പ്രത്യേക ചടങ്ങുകളും കുർബാനയും ആരംഭിച്ചു. കേരളത്തിൽ ,എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

ബൈബിൾ പ്രകാരം, ക്രിസ്‌തു കുരിശിലേറ്റപ്പെടുന്നതിന് മുൻപ് കഴുതപ്പുറത്ത് ജറുസലേം നഗരത്തിലേക്ക് പ്രവേശിക്കുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ഒലീവ് ഇലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച് “ഓശാന, ദാവീദിൻ്റെ പുത്രന് ഓശാന” എന്ന് ആർപ്പുവിളിച്ച് സ്വീകരിച്ചതിൻ്റെ ഓർമ്മ പുതുക്കലാണ് ഓശാന ഞായർ.

കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും വചന സന്ദേശവും ഉള്‍പ്പെടെയുള്ള ശുശ്രൂഷകളാണ് വിവിധ ദേവാലയങ്ങളിൽ നടക്കുന്നത്