ഇന്ന് 149-ാമത് മന്നം ജയന്തി: എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങൾ

തിരുവനന്തപുരം: ഇന്ന് 149-ാമത് മന്നം ജയന്തി . ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 7 മണി മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന നടക്കും. ഇന്ന് രാവിലെ 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗം ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് രാജീവ് ആലുങ്കൽ അനുസ്മണ പ്രഭാഷണം നടത്തും. ഇന്നലെ അഖില കേരള നായർ പ്രതിനിധി സമ്മേളനം നടന്നിരുന്നു.ശബരിമല വിഷയത്തിലെ എൻ.എസ്.എസ് നിലപാടുകൾ ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സമ്മേളനത്തിൽ വിശദീകരണം നൽകി. മന്നം ജയന്തിയോടനുബന്ധിച്ച് ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളം നിയന്ത്രിക്കാൻ മതവൈരം പോലെ തന്നെ ജാതിവ്യവസ്ഥയും നിലനിർത്തേണ്ടത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നെന്ന് ആദ്യമേ മനസ്സിലാക്കിയ സ്വാതന്ത്രസമര സേനാനികളിൽ ഒരാളായിരുന്നു ഭാരത കേസരി മന്നത്ത് പത്മനാഭൻ . അതുകൊണ്ടുതന്നെ, അനാചാരങ്ങളും ജാതിവ്യവസ്ഥയും ഇല്ലാതാക്കുന്നതിന് മന്നം പ്രഥമ പ്രാധാന്യം കൊടുത്തു. ഗുരുവായൂർ, വൈക്കം സത്യാഗ്രഹങ്ങൾ മുതലായ പരിപാടികളിലൂടെ നൂറ്റാണ്ടുകളായി ഹിന്ദു സമാജത്തിൽ നിലനിന്നിരുന്ന ദുഷിച്ച സമ്പ്രദായങ്ങളെ വേരോടെ പിഴുതെറിയാൻ മുൻകൈയെടുത്ത മന്നം, വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള സാമൂഹിക പ്രവർത്തനരീതിയാണ് അവലംബിച്ചിരുന്നത്. അനാചാരങ്ങൾ കൊടുകുത്തി വാണിരുന്ന സമൂഹത്തിന്റെ മാർഗ്ഗദീപമായി പിൽക്കാലത്ത് മാറിയ വ്യക്തിയായിരുന്നുഅദ്ദേഹം. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗി. നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു.ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍ നായര്‍ സമുദായ 'ഭൃത്യജനസംഘം' ആരംഭിച്ച് സമുദായ പരിഷ്‌കരണത്തിനു തുടക്കമിട്ടു. അതാണ് പിന്നീട് നായര്‍ സര്‍വീസ് സൊസൈറ്റിയായി മാറിയത്.പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാ സമാജികനായി. വിദ്യാഭ്യാസ മേഖലയില്‍ നിരവധി കര്‍മ്മപരിപാടികള്‍ വിജയകരമായി നടപ്പാക്കിയ മന്നത്ത് പത്മനാഭന്‍ ഒട്ടനവധി സ്‌കൂളുകളും കോളജുകളും സ്ഥാപിച്ചു. കാലാതീതമായ ദര്‍ശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറിയെന്നതാണ് മന്നത്ത് പത്മനാഭന്റെ പ്രസക്തി.
നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സെക്രട്ടറിയായി 31 വര്‍ഷവും പ്രസിഡന്‍റായി മൂന്ന് വര്‍ഷവും സേവനം അനുഷ്ഠിച്ച മന്നത്ത് പദ്മനാഭന്‍ 1970 ഫെബ്രുവരി 25 ന് നിര്യാതനായി. ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് ‘ഭാരത കേസരി’ പുരസ്കാരം നേടിയ മന്നത്തിന് 1966ല്‍പദ്‌മഭൂഷണും ലഭിച്ചിരുന്നു.