ഇന്ന് ലോക എയ്‌ഡ്‌സ് ദിനം

ഇന്ന് ലോക എയ്‌ഡ്‌സ് ദിനം

ന്യൂഡൽഹി: ഇന്ന് ലോക എയ്‌ഡ്‌സ് ദിനം .ലോകമെമ്പാടുമുള്ള നിരവധി സംഘടനകൾ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ബോധവൽക്കരണ കാമ്പെയ്‌നുകളും പ്രവർത്തനങ്ങളും ഇന്ന് നടത്തുന്നു.

വിജ്ഞാൻ ഭവനിൽ ആരോഗ്യ മന്ത്രി ജഗത് പ്രകാശ് നദ്ദ ദേശീയതലത്തിൽ 'ലോക എയ്‌ഡ്‌സ് ദിനം' ആചരിക്കും. എച്ച്ഐവി പ്രതിരോധം, ചികിത്സ, പരിചരണം, രോഗ നിർമാർജനം എന്നിവയ്ക്കുള്ള ദേശീയ പ്രതികരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ടാണ് ലോക എയ്‌ഡ്‌സ് ദിനം ആചരിക്കുന്നത്.നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനാണ് പരിപാടി (NACO) സംഘടിപ്പിക്കുന്നത്. പരിപാടിയിൽ സർക്കാർ നേതാക്കൾ, വികസന പങ്കാളികൾ, യുവ പ്രതിനിധികൾ, കമ്മ്യൂണിറ്റി വക്താക്കൾ, എച്ച്ഐവി ബാധിതർ, മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കാളികളാകും.

യുവാക്കളുടെ നേതൃത്വത്തിലുള്ള ഒരു ഫ്ലാഷ് പ്രകടനം ഉണ്ടാകും. ഇതിലൂടെ അവബോധത്തിൻ്റെയും ഉത്തരവാദിത്ത പെരുമാറ്റത്തിൻ്റെയും പ്രാധാന്യം എടുത്തുകാണിക്കുന്നു. തുടർന്ന് ദേശീയ എയ്‌ഡ്‌സ്‌ അനുബന്ധ രോഗ നിയന്ത്രണ പരിപാടിയുടെ കീഴിൽ നടപ്പിലാക്കിയ ഡിജിറ്റൽ നവീകരണങ്ങൾ, പ്രോഗ്രാം നേട്ടങ്ങൾ, കമ്മ്യൂണിറ്റി നേതൃത്വത്തിലുള്ള മാതൃകകൾ എന്നിവ പ്രദർശിപ്പിക്കുന്ന ഒരു തീമാറ്റിക് എക്‌സിബിഷൻ്റെ ഉദ്ഘാടനവും നിർവഹിക്കും.തുടർന്ന് ഓരോരുത്തരുടെയും അനുഭവ കഥകളും ഒരു ഓഡിയോ-വിഷ്വൽ അവതരണവും നാഷണൽ എയ്‌ഡ്‌സ് കൺട്രോൾ പ്രോഗ്രം (NACP) ൻ്റെ കീഴിലുള്ള ഇന്ത്യയുടെ പുരോഗതിയും വരാനിരിക്കുന്ന വികസന പരിപാടികളും എടുത്തുകാണിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. നാക്കോയുടെ ദേശീയ മൾട്ടിമീഡിയ സംരംഭത്തിന് കീഴിലുള്ള ഒരു പുതിയ കാമ്പെയ്‌ൻ വീഡിയോ പ്രദർശനം ആയിരിക്കും ഈ പരിപാടിയുടെ മുഖ്യ ആകർഷണം.ഇന്ത്യയിൽ എച്ച് ഐ വി/ എയ്‌ഡ്‌സ് പ്രതിരോധ രംഗത്ത് ഒരു ദാശാബ്‌ദത്തിലധികമായി രേഖപ്പെടുത്തിയത് വലിയ പുരോഗതി. 2010 മുതൽ 2024 വരെ രാജ്യത്ത് പുതിയ രോഗബാധയിൽ 48.7 ശതമാനം കുറഞ്ഞു. എയ്‌ഡ്‌സ് സംബന്ധമായ മരണ നിരക്കില്‍ 81.4 ശതമാനം കുറവും, മാതാവിൽ നിന്ന് കുഞ്ഞിലേക്ക് എച്ച് ഐ വി പകരുന്നതിൽ 74.6 ശതമാനം കുറവും കൈവരിച്ചതായി സർക്കാർ അറിയിച്ചു. ‘ലോക എയ്ഡ്സ് ദിനം 2025’ ആചരിക്കുന്നതിനു മുന്നോടിയായി ആരോഗ്യ മന്ത്രാലയം ഈ വിവരങ്ങൾ പുറത്തുവിട്ടത്.

രാജ്യത്ത് നടപ്പിലാക്കിയ ദേശീയ എയ്‌ഡ്‌സ് നിയന്ത്രണ പരിപാടി (NACP)യിലൂടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്. 2020–21 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ആരോഗ്യ സേവനങ്ങളിൽ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

“2020–21 വർഷത്തിൽ എച്ച്ഐവി പരിശോധന 4.13 കോടിയിൽ നിന്ന് 2024–25 വർഷമായപ്പോൾ 6.62 കോടിയായി വർധിച്ചു. ഈ കാലയളവിൽ പരിശോധനകൾ 8.90 ലക്ഷത്തിൽ നിന്ന് 15.98 ലക്ഷമാക്കി” എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.