ട്വന്റി 20 സ്ഥാനാര്‍ഥി നടി വീണ നായര്‍ക്കും വോട്ടില്ല

ട്വന്റി 20 സ്ഥാനാര്‍ഥി നടി  വീണ നായര്‍ക്കും വോട്ടില്ല

എറണാകുളം :സ്ഥാനാര്‍ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സാബു.എം ജേക്കബിന്റെ ട്വന്റി 20ക്ക് വീണ്ടും തിരിച്ചടി. ട്വന്റി 20യുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച വീണ നായര്‍ക്ക് വോട്ടില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. വീണ നായര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ട്വന്റി ട്വന്റി ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ മണ്ഡലത്തിലാണ് വീണ നായര്‍ മത്സരിക്കുന്നത്.

നേരത്തെ ട്വന്റി 20യുടെ പെരുമ്പാവൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്താനിരുന്ന ലക്ഷ്മിപ്രിയയുടെ റോഡ് ഷോ മാറ്റിവെക്കുകയും പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.