വേദിയില്‍ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു

വേദിയില്‍ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വേദിയില്‍ വിതുമ്പി കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജു. വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ലിജു വികാരാധീനനായത്. രാഷ്ട്രീയ ജീവിതത്തിലെ തുടര്‍ച്ചയായ പരാജയങ്ങളെക്കുറിച്ചുള്ള പരിഹാസങ്ങള്‍ തന്നെ വ്യക്തിപരമായി തളര്‍ത്തുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.പക്ഷേ, ആ തോല്‍വികള്‍ക്ക് ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലാ, ജനവിധി എപ്പോഴും മാനിക്കുന്നുവെന്നും ഇടറിയ  ശബ്ദത്തോടെ ലിജു പറഞ്ഞു.

തന്റെ നാലാമത്തെ തെരഞ്ഞെടുപ്പ് പോരാട്ടമാണിതെന്ന് ലിജു പറഞ്ഞു. ഈ നാടിനെ സേവിക്കാന്‍ തനിക്കൊരു അവസരം നല്‍കണം. അധികാരത്തിന്റെ ശീതളച്ഛായയോ സിംഹാസനങ്ങളോ അല്ല തന്നെ നയിക്കുന്നതെന്നും ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം നില്‍ക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റായ കായംകുളത്ത് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. യു പ്രതിഭയാണ് ഇത്തവണയും മത്സരരംഗത്ത്. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ 6,298 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് പരാജയപ്പെടുത്തിയത്.