കോട്ടയത്ത് UDF ഉജ്ജ്വല വിജയം നേടി, മൂന്നിടത്ത് താമര വിരിഞ്ഞു- അടിതെറ്റിയത് എൽഡിഎഫിന്

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഎഡിഎഫ് സീറ്റുകൾ തൂത്തു വാരി ശക്തി തെളിയിച്ചു. ആറ് നഗരസഭകളിൽ ആറിലും വിജയിച്ചു. കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ച പാലായും ചങ്ങനാശേരിയും യുഎഡിഎഫ് തിരിച്ച് പിടിച്ചപ്പോൾ എൽഡിഎഫ് കോട്ടകൾ തകർന്നടിഞ്ഞു. 71ഗ്രാമപഞ്ചായത്തുകളിൽ 44 ലും യുഡിഎഫ് വിജയിച്ചു. കേവലം 19 സീറ്റുകൾ മാത്രമാണ് എൽഡിഎഫിന് നേടാനായത്. ബിജെപി മൂന്ന് പഞ്ചായത്തുകളിലും അഞ്ചിടത്ത് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എത്തി. സ്വതന്ത്രർ ഇവിടെ നിർണായകമാകും.2020ൽ ജോസ് കെ മാണിയെ കൂട്ടുപിടിച്ച് എൽഡിഎഫ് ഭൂരിപക്ഷം പഞ്ചായത്തുകളും ഭരിച്ചിരുന്നു. എന്നാൽ ഇക്കുറി ജോസ് കെ മാണി ഒപ്പമുണ്ടായിട്ടും വിജയം ആവർത്തിക്കാനായില്ല. ജില്ലാപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്‌ടപ്പെട്ടു. 23 സീറ്റിൽ 16 സീറ്റിൽ യുഡിഎഫ് വിജയിച്ചപ്പോൾ ഏഴ് സീറ്റിൽ മാത്രമാണ് എൽഡിഎഫ് വിജയിച്ചത്.
2020ൽ എൽഡിഎഫിന് 14 സീറ്റ് ലഭിച്ചിരുന്നു. യുഡിഎഫിന് ഏഴ് സീറ്റും ജനപക്ഷത്തിന് ഒരു സീറ്റുമാണ് ഉണ്ടായിരുന്നത്. ഇത്തവണ യുഡിഎഫ് ജില്ലാ പഞ്ചായത്ത് തിരിച്ചു പിടിച്ചു. കോട്ടയം നഗരസഭ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തി.
കോട്ടയം നഗരസഭയിൽ UDF മികച്ച വിജയം നേടി :UDF - 32 ,LDF - 15 ,NDA - 6
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇപ്രാവശ്യത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പാണ് യുഡിഎഫ് നടത്തിയത്. 21 സീറ്റുകളിൽ നിന്ന് 32 സീറ്റുകളിലേക്കുള്ള കുതിപ്പ്. എൽഡിഎഫ് 22 -ൽ നിന്ന് 15 ലേക്ക് കുറഞ്ഞു.എൽഡിഎഫ് സ്ഥാനാർഥി ലതിക സുഭാഷ് നഗരസഭയിൽ തോറ്റു. ബി ജെ പി 8 സീറ്റുകളിൽ നിന്ന് രണ്ട് സീറ്റ് കുറഞ്ഞ് 6 ലേക്കും ചുരുങ്ങി.
കോട്ടയം നഗരസഭ കൗണ്ടിങ് പൂർത്തിയായപ്പോൾ
UDF:- 1, 2, 8, 28, 37, 17, 33, 12, 13, 14, 15, 16, 11, 48, 30, 40, 25, 26, 45, 47, 49, 53, 27, 43, 42, 18, 20, 21, 22, 24, 39, 49
LDF:- 3,4,7, 9, 10, 38, 44, 23, 29, 36, 33, 50, 41, 46, 51,
NDA:- 5,6, 35, 32,19,52,
കോട്ടയം ജില്ലയിൽ മൂന്നു പഞ്ചായത്തുകൾ ബിജെപി നേടി.കോട്ടയം ജില്ലയിൽ ആദ്യം ഫലം വന്ന കിടങ്ങൂർ ഗ്രാമപഞ്ചായത്തിന് പിന്നാലെ പൂഞ്ഞാർ, തെക്കേക്കര, അയ്‌മനം ഗ്രാമപഞ്ചായത്തുകളും ബിജെപി നേടി. അയ്‌മനം ഗ്രാമപഞ്ചായത്തിൽ 9 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ തവണ ഇത് 7 സീറ്റുകളായിരുന്നു. CPM- 6, CPI- 1, UDF- 6 എന്നിങ്ങനെയാണ് കക്ഷി നില.
പൂഞ്ഞാർ തെക്കേക്കരയിൽ ആകെയുള്ള 15 സീറ്റുകളിൽ 8 എടുത്താണ് ബിജെപി വിജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.സി ജോർജിൻ്റെ ജനപക്ഷം പിന്തുണയിൽ എൽഡിഎഫായിരുന്നു പൂഞ്ഞാർ തെക്കേക്കരയിൽ അധികാരത്തിലുണ്ടായിരുന്നത്.
നിലവിലെ സീറ്റ് നില (15)
ബിജെപി- 8
എൽഡിഎഫ് - 5
യുഡിഎഫ് - 2
കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് ആകെ - 16
ബി ജെ പി - 7
യുഡിഎഫ് - 5
എൽഡിഎഫ് - 4
2020 ൽ തെരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തായിരുന്നു. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 9 ഇടത്ത് യുഡിഎഫും 2 ഇടത്ത് എൽഡിഎഫും വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് ജയിച്ച് കയറിയപ്പോൾ യുഡിഎഫ് 1 ബ്ലോക്കിൽ മാത്രമാണ് വിജയിച്ചത്.