Mumbai
യുഡിഎഫ് പ്രവർത്തക കൺവെൻഷൻ നാളെ മുംബൈയിൽ

മുംബൈ: കേരളത്തിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുംബൈയിലെ മലയാളികളെ സംഘടിപ്പിച്ചുകൊണ്ട് എ ഐ കെ എം സി സി (All India Kerala Muslim Cultural Center)-മഹാരാഷ്ട്ര, പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കുന്നു. നാളെ വൈകുന്നേരം 7മണിക്ക് ഫോർട്ടിലുള്ള മഷൂദ് ഷോപ്പിംഗ് സെൻററിനു സമീപമുള്ള ,പ്രോസ്പെക്റ്റ് ചെംബർ അനെക്‌സിൽ ആണ് പരിപാടി .
മഞ്ചേശ്വരം,കാസർഗോട് ,തൃക്കരിപ്പൂർ, അഴീക്കോട്,തലശ്ശേരി,കൂത്തുപറമ്പ്,തുടങ്ങി എല്ലാ മണ്ഡലങ്ങളിലുമുള്ള മഹാരാഷ്ട്രയിലെ വോട്ടർമാരെ നാട്ടിലെത്തിക്കുകയും വോട്ടുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് എ ഐ കെ എം സി സി സംസ്‌ഥാന സെക്രട്ടറി കെപി അബ്ദുൽ ഗഫൂർ , പ്രസിഡന്റ് അസീസ് മാണിയൂർ ,ഓർഗനൈസിംഗ് സെക്രട്ടറി വികെ സൈനുദ്ദീൻ എന്നിവർ അറിയിച്ചു.