ക്രൈസ്റ്റ് കോളേജിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമാണ ഉത്‌ഘാടനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിർവഹിച്ചു

തൃശൂർ : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സിന്തെറ്റിക്ക് ട്രാക്ക് നിർമാണ ഉത്‌ഘാടനം കേന്ദ്രമന്ത്രി സുരേഷ്‌ഗോപി നിർവഹിച്ചു . കേന്ദ്ര സർക്കാരിന്റെ 'ഖേലോ ഇന്ത്യ' പദ്ധതിയിൽ ഉൾപ്പെടുത്തി 9.50 കോടി രൂപക്കാണ് സംസ്ഥാന കായിക വകുപ്പ് ഇതിൻ്റെ നിർമാണം നടത്തിയത് . സുരേഷ്‌ഗോപി കഴിഞ്ഞ വർഷം ക്രൈസ്റ്റ് കോളേജ് സന്ദർശിച്ചപ്പോൾ നൽകിയ വാഗ്ദാനമായിരുന്നു സിന്തറ്റിക്ക് ട്രാക്ക് ലഭിക്കാൻ ശ്രമം നടത്തുമെന്ന്.
നിർമാണം പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്‌ഘാടനം നേരത്തെ പ്രഖ്യാപിച്ചിരുന്നു . സുരേഷ്‌ഗോപിയുടെയും പി ടി ഉഷ എം പിയുടെയും ശ്രമഫലമായി കിട്ടിയ പദ്ധതി എം പി ഓഫിസിനെ അറിയിക്കാതെ എം എൽ എ ഉത്‌ഘാടനം പ്രഖ്യാപിച്ചു എന്നാരോപിച്ച് ഇരിങ്ങാലക്കുട ബി ജെ പി ക്രൈസ്റ്റ് കോളേജിനെ പ്രതിഷേധം അറിയിച്ചതിനെ തുടർന്നാണ് ഉത്‌ഘാടന ദിവസം മാറ്റിയത്.ട്രാക്ക് അന്താരാഷ്ട്ര നിലവാരമുള്ളതാണെന്നുംഭാവിയിൽ ഒളിമ്പിക്സ് പരിശീലനത്തിന് പോലും ഉപയോഗിക്കാനാകുമെന്നും സുരേഷ്‌ഗോപി പറഞ്ഞു