പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിയണമെന്ന നിർദേശവുമായി കേന്ദ്ര നഗര വികസന കാര്യ മന്ത്രാലയം.

പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിയണമെന്ന നിർദേശവുമായി കേന്ദ്ര നഗര വികസന കാര്യ മന്ത്രാലയം.

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമുള്ള മൂന്ന് ചേരികൾ ഒഴിയണമെന്ന നിർദേശവുമായി കേന്ദ്ര ഭവന, നഗര വികസന കാര്യ മന്ത്രാലയം. ഏഴ് ലോക് കല്യാൺ മാർഗിലെ ചേരിയിൽ താമസിക്കുന്ന 700 ഓളം കുടുംബങ്ങളോടാണ് മാറി താമസിക്കാൻ കശന നിർദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.ന്യൂഡൽഹിയിലെ റേസ് കോഴ്‌സ് റോഡിനടുത്തുള്ള ഭായ് റാം ക്യാമ്പ്, മസ്‌ജിദ് ക്യാമ്പ്, ഡിഐഡി ക്യാമ്പ് എന്നീ സ്ഥലങ്ങളിൽ താമസിക്കുന്നവർക്കാണ് കേന്ദ്ര മന്ത്രാലയത്തിൻ്റെ നിർദേശം. മാർച്ച് ആറിനകം ചേരി പൂർണമായും ഒഴിയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്നുമാണ് മന്ത്രാലയത്തിൻ്റെ അറിയിപ്പ്.

ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെൻ്റ് ബോർഡിൻ്റെ പുനരധിവാസ നയത്തിന് കീഴിൽ എൽ ആൻഡ് ഡിഒയും ഡൽഹി വികസന അതോറിറ്റിയും ചേർന്ന് 2024 ജനുവരിയിൽ നടത്തിയ സർവേയെ തുടർന്നാണ് ഈ നീക്കം. ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിൻ്റെ അധികാര പരിധിയിലുള്ള സർക്കാർ ഭൂമിയിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്ന വാദത്തെ തുടർന്നാണ് പ്രദേശവാസികൾക്ക് മന്ത്രാലയം നിർദേശം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.പ്രധാനമന്ത്രിയുടെ വസതിയ്ക്ക് ചുറ്റം ഉയർന്ന യോഗ്യതയുള്ളവരെ താമസിപ്പിക്കണമെന്നാണ് അധികാരികളുടെ വാദം. എന്നാൽ പെട്ടെന്നുള്ള മാറ്റം ഉപജീവനമാർഗത്തെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും താറുമാറാക്കുന്നു എന്നാണ് പ്രദേശവാസികൾ ഉന്നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയ്ക്ക് സമീപമുള്ള ചേരി ഒഴിപ്പിക്കൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. കുടിയൊഴിപ്പിക്കലിനെതിരെ കോടതി നിർദേശത്തെ തുടർന്നുള്ള ഇടക്കാല സംരക്ഷണം നിലനിൽക്കുന്നതിനാൽ മന്ത്രാലയത്തിൻ്റെ നടപടി എന്താകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.