ഹമാസിന് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് : "ബന്ദികളെ ഉടന്‍ തന്നെ മോചിപ്പിക്കണം"

വാഷിംഗ്ടണ്‍: ഗാസയിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ട് വെച്ച സമാധാന ഫോര്‍മുലയോട് പ്രതികരിക്കാന്‍ ഹമാസിനു മുന്നിലുള്ളത് മൂന്നോ നാലോ ദിവസത്തെ സമയപരിധി മാത്രമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിംഗ്ടണിൽ നിർണായക ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയത്.ഫോര്‍മുലയുമായി മുന്നോട്ട് പോകാന്‍ തയ്യാറായില്ലെങ്കില്‍ വളരെ ദുരന്തപൂര്‍ണമായ അന്ത്യമായിരിക്കുമെന്നും ഹമാസിനെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്.
'എല്ലാ അറബ് രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളെല്ലാം ഒപ്പിട്ടു, ഇസ്രായേലും ഒപ്പിട്ടു. ഞങ്ങള്‍ ഹമാസിനായി കാത്തിരിക്കുകയാണ്. ഒന്നുകില്‍ അവര്‍ അത് ചെയ്യും, അല്ലെങ്കില്‍ ഇല്ലെന്നും കരുതുമെന്നും ട്രംപ് പറഞ്ഞു.ബന്ദികളെ ഉടന്‍ തന്നെ മോചിപ്പിക്കണം, ഒപ്പം നല്ല സഹകരണം തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യേഷയിലെ എല്ലാ രാജ്യങ്ങളെക്കൊണ്ടും ഒപ്പിടുവിച്ച ഈ കരാര്‍ മുമ്പ് ഒരിക്കലും നടന്നിട്ടില്ലാത്ത അസാധ്യമായ കാര്യമാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചേര്‍ന്നാണ് ട്രംപ് ഈ സമഗ്രമായ സമാധാന സംരംഭം പ്രഖ്യാപിച്ചത്.നിര്‍ദ്ദേശം ഹമാസ് അംഗീകരിക്കുകയാണെങ്കില്‍, 72 മണിക്കൂറിനുള്ളില്‍ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കണം. ഇതോടെ യുദ്ധം ഉടനടി അവസാനിക്കും.ഗാസയെ സൈനികമുക്തമാക്കാനും ഹമാസിന്റെയും മറ്റ് തീവ്രവാദ സംഘടനകളുടെയും സൈനിക ശേഷി ഇല്ലാതാക്കാനും എല്ലാ അറബ്-മുസ്ലീം രാജ്യങ്ങളും രേഖാമൂലം പ്രതിജ്ഞാബദ്ധരായിട്ടുണ്ട്.കൂടാതെ തുരങ്കങ്ങള്‍, ആയുധങ്ങള്‍, ഉല്‍പ്പാദന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ തീവ്രവാദപരമായ അടിസ്ഥാന സൗകര്യങ്ങളും ഉടനടി നശിപ്പിക്കണമെന്നും കരാര്‍ പദ്ധതി ആവശ്യപ്പെടുന്നുണ്ട്.
ഹമാസ് കരാര്‍ നിരസിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന്, ഒക്ടോബര്‍ 7-ന് നടത്തിയ നടപടിക്ക് ഹമാസ് വലിയ വില നല്‍കിയെന്നും, ഇസ്രായേലിന് 'അവര്‍ക്ക് ചെയ്യാനുള്ളത് ചെയ്യാന്‍' താന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ട്രംപ് മറുപടി നല്‍കി.
'