ആറന്മുളയിൽ മത്സരിക്കുന്ന അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഉഷ ജോസഫ്.

ആറന്മുളയിൽ മത്സരിക്കുന്ന അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള  തുക നല്‍കിയത്  ഉഷ ജോസഫ്.

പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജിനെതിരെ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കിക്ക് കെട്ടിവയ്ക്കാനുള്ള തുക നൽകിയത്  ഉഷ ജോസഫ്.  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടർന്ന് വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ ഇരയാണ് ഉഷ ജോസഫ്.  ആലപ്പുഴ പുന്നപ്രയിലെ  വീട്ടില്‍ വിശ്രമത്തിൽ കഴിയുന്ന ഉഷ ജോസഫിനെ  കണ്ടാണ് അബിൻ വർക്കി തുക ഏറ്റുവാങ്ങിയത്



വണ്ടാനം മെഡിക്കല്‍ കോളജില്‍ വച്ച്‌ അഞ്ച് വർഷം മുൻപ് നടന്ന ശസ്ത്രക്രിയയില്‍ വയറ്റില്‍ കത്രിക മറന്നുവച്ചെതായിരുന്നു സംഭവം.ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത വയറു വേദന അനുഭവപ്പെട്ടു. എന്നാല്‍ മൂത്രത്തില്‍ കല്ലെന്ന് പറഞ്ഞ് ഡോക്‌ടർ മടക്കി അയച്ചു. എംആർഐ സ്‌കാൻ എടുത്ത് നോക്കിയപ്പോഴാണ് കത്രിക വയറിനുള്ളില്‍ ഉണ്ടെന്ന് മനസിലായത്. തുടർന്ന് കഴിഞ്ഞ മാസം കൊച്ചി അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലാണ് കത്രിക പുറത്തെടുത്തത്.