ദേശീയഗീതമായ 'വന്ദേമാതര'ത്തിന് ഇന്ന് 150 വയസ്

ന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതര'തിന് ഇന്ന് 150 വയസ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ വച്ചാണ് വാർഷികാഘോഷ പരിപാടി സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ മുഖ്യാതിഥിയാവും.ബങ്കീം ചന്ദ്ര ചാറ്റർജി രചിച്ച ആനന്ദമഠത്തിൻ്റെ ഭാഗമാണ് വന്ദേമാതരം. 1880-82 കാലഘട്ടത്തിൽ ബംഗദർഷൻ എന്ന മാസികയിൽ ആനന്ദമഠം നോവൽ ആദ്യമായി പ്രസദ്ധീകരിച്ചുവെന്നാണ് ചരിത്രം. 1875 നവംബറിൽ അക്ഷയ നവമിയുടെ അവസരത്തിൽ എഴുതിയതാണ് വന്ദേമാതരം എന്ന വിശ്വാസത്തിലാണ് നവംബർ ഏഴിന് ആഘോഷങ്ങൾ ആരംഭിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രാലായം വ്യക്തമാക്കി. 1894 ബങ്കീം ചന്ദ്ര ചാറ്റർജിയുടെ 55-ാം വയസിലായിരുന്നു അദ്ദേഹം അന്തരിച്ചത്.
അതേസമയം ആഘോഷങ്ങൾക്കായി ഡൽഹിയിലെ പല പ്രധാന പ്രദേശങ്ങളിലും ഗതാഗതം തടസപ്പെടാൻ സാധ്യയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡൽഹി ട്രാഫിക് പൊലീസ് പുറപ്പെടുവിച്ച ഗതാഗത നിയന്ത്രണം അനുസരിച്ച് ഏകദേശം 11,000 പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗതവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ ഐടിഒ രാജ്‌ഘട്ട് പ്രദേശങ്ങളിലേയും പരിസരങ്ങളിലേയും റോഡുകൾ രാവിലെ 5 നും ഉച്ചക്ക് 2 നും ഇടയിൽ നിയന്ത്രണത്തിലായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.