അനശ്വര കവി വയലാർ രാമവർമ്മയ്ക്ക് സ്മരണാജ്ഞലികളുമായി ഫെയ്‌മ -മഹാരാഷ്ട്ര

മുംബൈ: കവിയും ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ അമ്പതാംചരമവാർഷികദിനാചരണത്തിൻ്റെ ഭാഗമായി കവിയുടെ വസതിയായ രാഘവപറമ്പിലെ നാലുകെട്ടിൽ ഒക്ടോബർ 27 ന് നടക്കുന്ന വയലാർ രാമവർമ്മ അനുസ്മരണ ചടങ്ങിൽ ഫെയ്മ മഹാരാഷ്ട്രയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര മലയാളികൾ സ്മരണാജ്ഞലി അർപ്പിക്കുന്നു. സംഘടനയെ പ്രതിനിധീകരിച്ച് അശോകൻ പി.പി (ജനറൽ സെക്രട്ടറി), അനു ബി നായർ (വൈസ് പ്രസിഡൻ്റ്), രാധാകൃഷ്ണപിള്ള (ജോയിൻ്റ് സെക്രട്ടറി) സുമി ജെൻട്രി (ജോയിൻ്റ് സെക്രട്ടറി), ശിവപ്രസാദ് കെ നായർ ( ചെയർമാൻ മുംബൈ സോൺ), ദീപൻ രാഘവൻ ( വൈസ് ചെയർമാൻ അമരാവതി സോൺ),മായാദേവി ( കമ്മിറ്റിയംഗം മുംബൈ സോൺ) എന്നിവർ നേതൃത്വം നൽകുന്നു. വയലാര്‍ രാമവർമ്മയുടെ വീട്ടിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന പുഷ്പാർച്ചനയിൽ പങ്കെടുത്ത് സ്‌മരണാർത്ഥം നടക്കുന്ന ഗാനാജ്ഞലിയിൽ കവിത, ഗാനംഎന്നിവ അർപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. വയലാർ കൃതികളടങ്ങിയ ഗാനാജ്ഞലിയിൽ ഗാനങ്ങൾ, കവിതകൾ അവതരിപ്പിക്കുവാൻ താല്പര്യമുള്ളവർ ഉടൻ തന്നെ താഴെ പറയുന്ന സംഘടന പ്രവർത്തകരുമായി ബന്ധപ്പെടുക. (മുൻകൂട്ടി പേര് നൽകിയവർക്ക് മാത്രമേ ഗാനം ആലപിക്കാൻ വയലാർ രാമവർമ്മ സ്മാരക സമിതി അനുവദിക്കുകയുള്ളൂ.).
രാധാകൃഷ്ണ പിള്ള - 99230 44577,മോഹൻ മൂസ്സത് - 86000 97859,രോഷ്നി അനിൽകുമാർ- 97655 65630.
അന്നേ ദിവസം സ്മരാണജ്ഞലി അർപ്പിച്ചു കൊണ്ട് രാവിലെ 8.00 മുതൽ സർഗ്ഗവേദിയുടെ വാട്സപ്പ് ഗ്രൂപ്പിൽ വയലാർ കൃതികൾ ആലപിക്കാവുന്നതാണ്. എല്ലാ ഗ്രൂപ്പംഗങ്ങളും പരിപാടിയിൽ പങ്കെടുക്കണമെന്നും ഫെയ്മ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ജയപ്രകാശ് നായർ (98813 00591) അറിയിച്ചു.