Mumbai
വയലാർ കലാസാംസ്കാരിക വേദിയുടെ 'വയലാർ സ്മൃതി സന്ധ്യ' നടന്നു

'വയലാർ സ്മൃതി സന്ധ്യ' കെ.ജയകുമാർIAS ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു.വിജയകുമാർ രാഗലയ, സി.പി.കൃഷ്ണകുമാർ,ഹരികുമാർ മേനോൻ, പ്രേംകുമാർ, മാവേലിക്കര ശ്രീകുമാർ എന്നിവർ സമീപം.
മുംബൈ: മലയാളത്തിൻ്റെ പ്രശസ്ത കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വയലാര്‍ രാമവര്‍മയുടെ അമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന "വയലാർ സ്മൃതി സന്ധ്യ " പവായ് - ചാന്ദിവലിയുള്ള നഹർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.കേരള ഗവണ്മെന്റ് മുൻ ചീഫ് സെക്രട്ടറിയും കവിയും ഗാനരചയിതാവുമായ കെ. ജയകുമാർ ഐഎഎസ് ഭദ്രദീപം കൊളുത്തി പരിപാടി ഉത്ഘാടനംചെയ്‌തു. ഹരികുമാർ മേനോൻ സ്വാഗതംപറഞ്ഞു. ചടങ്ങിൽ വയലാർ വിയോഗത്തിൻ്റെ അമ്പതാം വർഷത്തിൽ നടത്തുന്ന 50 സ്‌മൃതി പ്രഭാഷണങ്ങളുടെ ഭാഗമായുള്ള വയലാർ സ്‌മരണയിൽ കെ. ജയകുമാർ വയലാറിനെക്കുറിച്ചും, വയലാറിൻ്റെ ഗാനങ്ങളെക്കുറിച്ചും സംസാരിച്ചു.തുടർന്ന് പ്രേംകുമാർ മുംബൈ(സപ്‌തസ്വര) വിജയകുമാർ (രാഗലയ)എന്നിവരുടെ നേതൃത്വത്തിൽ ആശാപുറവങ്കര, അമർരാം മധു, അശ്വിൻ നമ്പ്യാർ , സായ്‌ജിത്, ശിവവശങ്കർ കൃഷ്ണ, അമൃതാ നായർ, ഹരികുമാർ മേനോൻ , മാധവിമേനോൻ തുടങ്ങിയവർ ചേർന്ന് വയലാറിൻ്റെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഗാനാഞ്ജലി അവതരിപ്പിച്ചു.മാവേലിക്കര ശ്രീകുമാർ പരിപാടിയുടെ അവതാരകനായിരുന്നു.



