'വയലാർ സ്മൃതിസന്ധ്യ' പവായ് -ചാന്ദിവലിയിൽ ഒക്ടോ:26ന്

മുംബൈ : വയലാർ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വയലാർ സ്‌മൃതിസന്ധ്യ' ഞായർ  (ഒക്ടോ:26)വൈകുന്നേരം 6 മണി മുതൽ പവയ് ചാന്ദിവലിയുള്ള നഹർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.വയലാർ കലാസാംസ്‌കാരിക വേദി പ്രതിനിധി  ഹരികുമാർ മേനോൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരളഗവണ്മെന്റ് മുൻ ചീഫ് സെക്രട്ടറിയും, കവിയും, ഗാന രചയിതാവുമായ കെ ജയകുമാർ I A S  മുഖ്യപ്രഭാഷണം നടത്തും.വയലാർ വിയോഗത്തിൻ്റെ  അമ്പതാം  വർഷത്തിൽ അദ്ദേഹം നടത്തുന്ന 50 വയലാർ സ്മൃതിപ്രഭാഷണങ്ങളുടെ ഭാഗമായിട്ടുള്ള ഒരു വേദിയാണ് ഞായറാഴ്ച്ച  മുംബൈയിലൊരുങ്ങുന്നത്. കൂടാതെ വയലാറിന്റെ തിരഞ്ഞെടുത്ത ഗാനങ്ങളെ കോർത്തിണക്കികൊണ്ടുള്ള സംഗീത പരിപാടിയിൽ മുംബൈ സംഗീതലോകത്തെ   യുവപ്രതിഭകൾ, പ്രമുഖ ഗായകർ  പ്രേകുമാറിൻ്റെ യും (സപ്തസ്വര ),വിജയകുമാറിൻ്റെ  (രാഗലയ) ശിക്ഷണത്തിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടുകൂടി ഗാനഞ്ജലി അർപ്പിക്കും. ശ്രീകുമാർ മാവേലിക്കരയാണ്  അവതാരകൻ. പ്രവേശനം സൗജന്യമായി സംഘടിപ്പിക്കുന്ന 'സ്മൃതിസന്ധ്യ'യിലേയ്ക്ക് എല്ലാ കലാസ്വാദകരേയും സ്വാഗതം ചെയ്യുന്നതായി വയലാർ കലാ സാംസ്കാരിക വേദി അറിയിച്ചു.