ശബരിമല സ്വര്‍ണക്കൊള്ള: "മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് മന്ത്രി ഈഴവനായതിനാൽ ": വെള്ളാപ്പള്ളി

ശബരിമല സ്വര്‍ണക്കൊള്ള:  "മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് മന്ത്രി ഈഴവനായതിനാൽ ": വെള്ളാപ്പള്ളി

കൊല്ലം: സ്വര്‍ണക്കൊള്ളയില്‍ ദേവസ്വംമന്ത്രി രാജിവെയ്ക്കണമെന്ന യുഡിഎഫിൻ്റെ  ആവശ്യം തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ . മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് ഈഴവനായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണമാണെന്നും ഹൈക്കോടതി ഇടപെട്ടിട്ടും നിയമസഭയില്‍ അടി ഉണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിനെ ഒരു മാമാങ്കം ആക്കി മാറ്റാനുള്ള ഉദ്ദേശം നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വിജയന്‍ എന്നാല്‍ 'വിജയിക്കാന്‍ ജനിച്ചവന്‍ 'എന്നാണ് അര്‍ഥം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് പിണറായിവിജയനെ പ്രശംസിച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു.  മുസ്ലിംലീഗ് എന്ന വര്‍ഗീയ പാര്‍ട്ടി വരയ്ക്കുന്ന ലക്ഷ്മണ രേഖ മറികടക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും  കോണ്‍ഗ്രസില്‍ ആളെ ചേര്‍ക്കണമെങ്കില്‍ മലപ്പുറത്ത് നിന്ന് ചോദിക്കേണ്ട അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.