മുംബൈ മലയാളികൾ പ്രധാന വേഷത്തിലെത്തുന്ന 'വേലോത്സവം' ഡോംബിവ്‌ലി മധുബൻ തിയേറ്ററിൽ

മുംബൈ: കേരളത്തിലെ അഭിനേതാക്കളോടോപ്പം മുംബൈ മലയാളികളും പ്രധാനവേഷത്തിലെത്തുന്ന, പ്രമുഖ സംവിധായകൻ പി.ചന്ദ്രകുമാർ ഒരുക്കുന്ന 'വേലോത്സവം' എന്ന മലയാള ചലച്ചിത്രത്തിൻ്റെ പ്രിവ്യൂ ഡോംബിവ്‌ലി ഈസ്റ്റിലുള്ള 'മധുബൻ തിയ്യേറ്ററി'ൽ മാർച്ച് 15 ന് രാവിലെ 9 മണിക്ക് പ്രദർശിപ്പിക്കും. ഫേസ് ഗുരു ഫിലിം അക്കാദമി'യുടെ ബാനറിലാണ് സിനിമ നിർമിച്ചിരിക്കുന്നത്. തിരക്കഥ , സംവിധാനം എന്നിവയോടൊപ്പം ചിത്രത്തിൽ ഒരു പ്രധാനകഥാപാത്രത്തെയും പി.ചന്ദ്രകുമാർ ഇതിൽ അവതരിപ്പിക്കുന്നു . ഗാനങ്ങൾ എഴുതി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശ്രീ പരoജ്യോതിയാണ് . ഛായാഗ്രഹണം : മുരളി കൃഷ്ണ .
അഭിനേതാക്കളിൽ കൃഷ്ണനുണ്ണി മേനോൻ, അനില വിജയൻ , അഡ്വ.രാജ്‌കുമാർ , ഷജിൻ കല്പക ,രാജൻ നമ്പ്യാർ, അനിത നമ്പ്യാർ, സതി,ഗോപാലകൃഷ്ണൻ എന്നിവർ മുംബൈ മലയാളികളാണ്.
മണ്ണിനേയും മനുഷ്യനേയും സ്നേഹിക്കുന്ന നിഷ്കളങ്കരായ ഗ്രാമീണരുടെ കഥ പറയുന്ന സിനിമ, വരുംതലമുറയ്ക്ക് വരാനിരിക്കുന്ന വൻ ദുരന്തത്തെക്കുറിച്ച് നൽകുന്ന ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
മുംബൈയിലേയും കേരളത്തിലേയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി കോവിഡ് കാലത്ത് രൂപീകരിച്ച ഓൺലൈൻ ക്ലബ് ഹൗസിലൂടെ ഒന്നിച്ചവരുടെ കൂട്ടായ്മയിൽ രൂപീകരിച്ച 'ഫേസ് ഗുരുവി'ൻ്റെ നേതൃത്വത്തിൽ തമിഴിലും മലയാളത്തിലുമായാണ് ചിത്രം നിർമിച്ചിട്ടുള്ളത്. തമിഴിൽ 'പുത്തൻ പുതു നേരം'എന്നപേരിലും മലയാളത്തിൽ 'വേലോത്സവം' എന്ന പേരിലുമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത് .
സിനിമകാണാൻ ആഗ്രഹിക്കുന്നവർ സൗജന്യ പാസ്സുകൾക്കായി നാളെ രാത്രി 11മണിക്കുമുന്നായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം.
Anila Vijayan : 9004173325
Anitha Nambiar : 9892568890
Shajin : 7666096909