വെനിസ്വേല ഭൂകമ്പം: 250,000 ഡോളർ ധനസഹായം നൽകി നെയ്മർ

കറാക്കസ്: വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി 250,000 ഡോളർ (ഏകദേശം രണ്ട് കോടിയിലധികം രൂപ) സംഭാവന ചെയ്ത് ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ . വെനിസ്വേലൻ വാർത്താ ഏജൻസിയായ ‘എൽ സുമരിയോ’ ആണ് ഇത് റിപ്പോർട്ട് ചെയ്തത് . ഭക്ഷണസാധനങ്ങൾ, ശുദ്ധജലം, മരുന്നുകൾ, താൽക്കാലിക പാർപ്പിട സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനായി ഈ തുക ഉപയോഗിക്കും.
“വെനിസ്വേലയിലെ ജനങ്ങൾക്കൊപ്പം എന്റെ ഹൃദയമുണ്ട്,” എന്ന് പ്രതികരിച്ച നെയ്മർ ,താൻ നൽകുന്ന സംഭാവന ദുരിതബാധിതരായ കുടുംബങ്ങൾക്ക് ചെറിയൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞതായിമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .
ജൂൺ 24-ന് വെനിസ്വേലയിൽ ഉണ്ടായ 7.2, 7.5 തീവ്രതയുള്ള ഇരട്ട ഭൂകമ്പങ്ങളിൽ രാജ്യത്ത് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 1,430-ലധികം ആളുകൾ കൊല്ലപ്പെടുകയും 3,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് കുടുംബങ്ങൾ ഭവനരഹിതരായി. ല ഗ്വായറ, കാരക്കാസ് എന്നീ മേഖലകളിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത്. പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

മരണപ്പെട്ടവരിൽ അർജന്റീനിയൻ താരത്തിൻ്റെ ഭാര്യയും കുഞ്ഞും
വെനിസ്വേല ഭൂകമ്പത്തെത്തുടർന്ന് അർജന്റീനിയൻ പ്രതിരോധ താരം ലൂക്കാസ് ട്രെജോയുടെ ഭാര്യയും രണ്ട് കുട്ടികളും ദാരുണമായി മരിച്ചതായി വെനിസ്വേലൻ മുൻനിര ക്ലബ് ഡിപോർട്ടീവോ ലാ ഗ്വൈറ സ്ഥിരീകരിച്ചു. രാജ്യത്തെ യാരാക്കുയ് മേഖലയിൽ ഉണ്ടായ രണ്ട് ശക്തമായ ഭൂകമ്പങ്ങളിൽ ട്രെജോയുടെ ഭാര്യ യാനിന മാരനെല്ലയും അവരുടെ മക്കളായ ആരോൺ, ഐൻഹോവ ട്രെജോയും മരിച്ചു. ഭൂകമ്പ പ്രവർത്തനത്തിനിടെ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നതിനെത്തുടർന്ന് കുടുംബത്തെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു,