"തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധി": ഷാഫിപറമ്പിൽ

കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയതെന്ന് ഷാഫിപറമ്പിൽ എംപി .ടിപിയുടെ ഘാതകരെ തുറന്നുവിടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു .
കേരളത്തിലെ ജനങ്ങൾ സർക്കാരിനെ നിർത്തി പൊരിച്ചിരിക്കുകയാണ് എന്ന് വിശേഷിപ്പിക്കുന്ന തരത്തിലുള്ള വിധിയാണ് വന്നിരിക്കുന്നത്. ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെയുള്ള ജനവിധിയാണ്.പ്രതിപക്ഷ നേതാവ് വിജയത്തിന് വേണ്ടി പ്രവർത്തിച്ചു. എല്ലാ നേതാക്കളും നന്നായി പ്രവർത്തിച്ചു. ജനം എൽഡിഎഫിന് നൽകിയ പിന്തുണ പിൻവലിച്ചു. ഡിസിസി നന്നായി പ്രവർത്തിച്ചു. അധികാരത്തിലിരിക്കുന്നവരേക്കാൾ ശക്തി ജനങ്ങൾക്കാണ് എന്ന് തെളിഞ്ഞു. ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും അഹങ്കരിക്കാതെ വിനയത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും. 2026 ലേക്കുള്ള ഇന്ധനമാണിത്. ഒരുമയോടെ കരുത്തോടെ മുന്നോട്ട് പോകും ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുവെന്നും ഷാഫി പറഞ്ഞു.
നിയമ സഭയിലും മാറ്റം ഉണ്ടാകും. വടകര ജനങ്ങളോട് നന്ദി. പുറമേരി, മണിയൂർ, ചക്കിട്ടപാറ പഞ്ചയത്ത് വിജയം ചരിത്രം. 25 വർഷത്തിലേറെ LDF മാത്രം ജയിച്ചതാണ് മാറ്റിയത്. അമ്പല കള്ളൻ മാരോട് കടക്കു പുറത്തു എന്ന് ജനങ്ങൾ പറഞ്ഞു. അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്. ബിജെപിക്കു ഉണ്ടായ നേട്ടത്തിനു മറുപടി പറയേണ്ടത് സിപിഐഎം ആണെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.
അപ്രതീക്ഷിതമായ വിധിയെഴുത്ത് :എം എ ബേബി
തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും എം എ ബേബി.