"ലക്‌ഷ്യം ലഹരിയില്ലാത്ത തമിഴ്നാട് " : ടിവികെ സ്ഥാനാര്‍ഥികളുടെ പേരുകൾ പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ:  തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന  തമിഴ്‌നാട് വെട്രി കഴകം(ടിവികെ )സ്ഥാനാര്‍ഥികളുടെ പട്ടിക ,പാർട്ടി അധ്യക്ഷനും നടനുമായ വിജയ് പുറത്തിറക്കി.  രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്, ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് ജനവിധി തേടും. 

 യോഗത്തില്‍ പാർട്ടി  മുന്നോട്ടു വെക്കുന്ന വികസന പരിപാടികളും വാഗ്‌ദാനങ്ങളും വിജയ് പ്രഖ്യാപിച്ചു. ബിരുദധാരികള്‍ക്ക് പ്രതിമാസം 4000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 2000 രൂപയും നല്‍കും. ലഹരിയില്ലാത്ത തമിഴ് നാടാണ് ടിവികെയുടെ ലക്ഷ്യം. സ്കൂളുകള്‍ തോറും ലഹരിവിരുദ്ധ മേഖലകള്‍ തീര്‍ക്കുമെന്നും വിജയ് പറഞ്ഞു. പരീക്ഷകള്‍ കാല താമസമില്ലാതെ നടത്തുന്നതിന് മുന്‍ഗണന നല്‍കും. സംസ്ഥാനത്തെ ജോലികളില്‍ സ്വദേശി വല്‍ക്കരണത്തിന് പ്രാമുഖ്യം നല്‍കും. തമിഴ്‌നാട്ടിലെ ജോലികളില്‍ 75 ശതമാനവും തമിഴര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും. യുവാക്കളെ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ സംരംഭകരാക്കും.

സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് തനിക്ക് ഒരു അവസരം നൽകണമെന്ന് വിജയ് ജനങ്ങളോട് അഭ്യർഥിച്ചു. "വിസിലിന് വോട്ട് ചെയ്യുക, ഇത് വിസിൽ വിപ്ലവ തെരഞ്ഞെടുപ്പാണ്," പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ ഉയർത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാക്കളായ എൻ ആനന്ദ്, അധവ് അർജുന, കെഎ സെങ്കോട്ടയ്യൻ, സിടിആർ നിർമ്മൽ കുമാർ എന്നിവരെ വിവിധ സീറ്റുകളിൽ നിന്നുള്ള പാർട്ടി സ്ഥാനാർഥികളായി അദ്ദേഹം നാമനിർദ്ദേശം ചെയ്‌തു. അദ്ദേഹത്തിൻ്റെ കോർ ടീം അംഗങ്ങളെല്ലാം പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.ജനങ്ങൾക്കൊപ്പം നിൽക്കുന്നവരെയാണ് ഞാൻ സ്ഥാനാർഥികളായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വിജയ് പറഞ്ഞു. തെരഞ്ഞെടുപ്പ് പോരാട്ടം ജനങ്ങളുടെ സഖ്യമായ ടിവികെയും സ്റ്റാലിൻ നയിക്കുന്ന സഖ്യവും തമ്മിലാണെന്ന് വിജയ് ആവർത്തിച്ചു. ഭരണകക്ഷിയായ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തെ അദ്ദേഹം വെറും തുന്നിക്കൂട്ടിയ സഖ്യമെന്ന് പരിഹസിച്ചു.

ഇന്ന് ഒരു പ്രധാന ദിവസമാണ്, ജനങ്ങളുടെ യഥാർഥ സംരക്ഷകരെ പരിചയപ്പെടുത്തുന്ന ഒരു ദിവസമാണ്. നമ്മുടെ സ്ഥാനാർഥികൾ സാധാരണ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്. അവർ വലിയ സമ്പത്തോ അധികാരമോ ഉള്ളവരല്ല. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന ആളുകളാണ് അവരെന്ന് വിജയ് പറഞ്ഞു.മറ്റ് എംഎൽഎമാരിൽ നിന്ന് വ്യത്യസ്‌തമായി, ടിവികെ സ്ഥാനാർഥികൾ അഴിമതിക്കാരല്ലെന്ന് വിജയ് പറഞ്ഞു. "ഒരു എംഎൽഎ അനുഭവത്തിൽ മാത്രം ആശ്രയിക്കരുത്. സത്യസന്ധത, ഉത്തരവാദിത്തം, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നിവയാണ് പ്രധാനം. ഒരു എംഎൽഎ വെറുമൊരു പ്രതിനിധിയല്ല; അവർ നിയമസഭയുടെയും ജനങ്ങളുടെ ശബ്‌ദത്തിൻ്റെയും സംരക്ഷകരാണ്. ശ്രദ്ധാപൂർവം പരിഗണിച്ച ശേഷമാണ് ഞാൻ ഓരോ സ്ഥാനാർഥിയെയും വ്യക്തിപരമായി തെരഞ്ഞെടുത്തത്." അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 23 ന് നടക്കും. ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം (എസ്‌ പി എ ), ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ), നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ), സീമാൻ്റെ നാം തമിഴർ കക്ഷി (എൻടികെ) എന്നിവരാണ് പോരാടുന്നത്. ഡിഎംകെ സഖ്യവും ബിജെപി - അണ്ണാ ഡിഎംകെ സഖ്യവും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും മറ്റു പാർട്ടികൾ പിടിക്കുന്ന വോട്ടുകളും മുഖ്യ പങ്ക് വഹിക്കും. രണ്ട് മുന്നണികൾക്കും നേതൃത്വം നൽകുന്ന ഇരു ദ്രാവിഡ കക്ഷികളും 170-ലധികം സീറ്റുകളിൽ വീതം മൽസരിക്കുന്നുണ്ട്.   

  1. TN Assembly Polls 2026: TVK Candidate list

    ConstituencyCandidate Name
    PeramburC. Joseph Vijay
    Trichy EastC. Joseph Vijay
    VillivakkamAadhav Arjuna
    Thousand LightsJ.C.D. Prabhakar
    VirugambakkamSabarinathan
    Egmore (Reserved)Rajmohanan
    VelacheryChristy Prithivi
    R.K. NagarMaria Wilson
    KolathurV.S. Babu
    Chepauk-ThiruvallikeniT. Selva
    HarbourSinora Ashok
    MylaporeB. Venkataramanan
    T. NagarN. Anand (Bussy Anand)
    Anna NagarRamkumar
    SholinganallurSaravana Murthy
    RoyapuramVijay Damu
    Thiru. Vi. Ka. Nagar (Reserved)Pallavi
    PallavaramKamatchi
    TambaramSarathkumar
    ChengalpattuThiyagarajan
    ThiruporurVijayaraj
    CheyyurMohan Raja
    MadurantakamEzhil Catherine
    UthiramerurMunirathinam
    KanchipuramRanjith Kumar
    ArakkonamGandhiraj
    SholingurKapil
    KatpadiSudhakar
    RanipetTahira
    ArcotVijay Mohan
    VelloreVinoth Kannan
    AnaikattuVelmurugan
    K.V. KuppamThendral Kumar
    GudiyathamSindhu
    VaniyambadiSyed Furhadin
    AmburImthias
    JolarpettaiMunusamy
    TirupatturTirupathi
    UthangaraiKumaravel
    BargurMuralidharan
    KrishnagiriMukund R. Pandian
    VeppanahalliSampangi
    HosurAmbrees
    ThalliSuresh
    PalacodeGopi
    PennagaramGajendran
    DharmapuriSivan
    PappireddipattiThilagavathi
    HarurRakesh
    ChengamBharathidasan
    VikravandiVijay Vadivel
    TirukkoyilurVijay Bharani Balaji
    GobichettipalayamK.A. Sengottaiyan
    Tiruppur NorthV. Sathyabama
    KavundampalayamKanimozhi
    TiruchengodeArunraj
    ThiruparankundramC.T.R. Nirmal Kumar
    Madurai WestKallanai Anban
    Madurai CentralMustafa
    TenkasiRajaprakash
    KadayanallurJaleel
    PalayamkottaiMaria John
    AlangulamVipin
    KaraikudiPrabhu
    LalgudiKu. Pa. Krishnan
    RadhapuramChristopher
    TirunelveliRajagopal
    ThoothukudiSrinath
    SrirangamRamesh
    Udhagai (Ooty)Loyola Mani
    MadhavaramM.L. Vijay Prabhu
    AmbatturG. Balamurugan
    AranthangiParvez
    AndipattiLeft Pandi
    MaduravoyalRevanth Charan
    ValparaiSreedharan
    AriyalurSiva
    KinathukadavuVignesh
    ThirumayamSindhuja
    Salem SouthParthiban
    Erode EastBalaji
    Coimbatore NorthSampath Kumar
    KarurMathiyazhagan
    ThanjavurSaravanan
    SankarapuramJegatheesa Pandian
    TiruttaniSathyakumar
    GummidipoondiS. Vijayakumar
    PattukkottaiMadhan
    PeravuraniChandra Kandeepan
    SivakasiKeerthana
    SivagangaKuzhandhai Rani Nachiyar
    KalasapakkamElumalai
    OddanchatramMohan
    JayankondamKavitha G. Rajendran
    PoonamalleePrakasam
    PapanasamAzharuddin
    PanrutiManikandan
    ThiruvadanaiRajiv
    NanguneriNarayanan
    ViluppuramMohan
    RamanathapuramShahul Hameed
    PerunduraiArunachalam
    Paramathi VelurNandakumar
    ModakkurichiShanmugan
    MannargudiRajarajan
    ManamaduraiIlangovan
    KumbakonamVinoth
    VirudhachalamVijay
    NamakkalDileep
    UdumalaipettaiShankar
    KilpennathurRaja
    RishivandiyamAshok Kumar
    UlundurpetSudhakar
    MailamNiranjan
    KanyakumariMadhavan
    VasudevanallurAmutharani
    TiruchendurJ.K.R. Murugan
    CoonoorSabareesh Chandran
    SankagiriSenthil Kumar
    SankarankovilRamarajan
    VedaranyamKingsley Gerald
    GangavalliDr. Sujatha
    BhuvanagiriMahalingam
    NeyveliAnand
    NagapattinamSukumar
    SinganallurGiri
    VandavasiUdhayakumar
    CumbumJagannath Mishra
    DindigulNaseer
    SatturAjith
    NathamRamesh