പൂനെ വീരസവർക്കർ മണ്ഡലിൻ്റെ അധ്യക്ഷനായി വിജയ് കർത്ത ചുമതലയേറ്റു

പൂനെ വീരസവർക്കർ മണ്ഡലിൻ്റെ  അധ്യക്ഷനായി വിജയ് കർത്ത ചുമതലയേറ്റു

പൂനെ:   പൂനെ വീരസവർക്കർ മണ്ഡലിൻ്റെ  അധ്യക്ഷനായി 'നവോദയ ചാരിറ്റബിൾ സൊസൈറ്റി'യുടെ രക്ഷാധികാരിയും , പുനയിലെ സാമൂഹ്യ, സാംസ്‌കാരിക, വ്യാവസായിക രംഗത്തെ നിറസാന്നിധ്യവുമായ വിജയ കർത്ത ചുമതലയേറ്റു. ഇത്  രണ്ടാംതവണയാണ്  ഈ സ്ഥാനത്തേയ്ക്ക് ഒരു മലയാളിവരുന്നത്.വിജയ കർത്ത ആലുവ സ്വദേശിയാണ്. ഈ സ്ഥാനാരോഹണം പുനെയിലെ മലയാളി സംഘപ്രവർത്തകർക്ക് മാത്രമല്ല  പുനെയിലെ  എല്ലാ മലയാളികൾക്കും അഭിമാനിക്കാവുന്നതാണെന്ന്  പുനെ ഭാരത് ഭാരതി സംയോജകൻ രാജിവ്  കുറ്റിയാട്ടൂർ  അഭിപ്രാപ്പെട്ടു. ജനം ടിവിയ്ക്കു  വേണ്ടി ഇ.കെ.ബാബുരാജൻ, നവോദയ പ്രസി.ഡോ.ബിജു പിള്ള, അഡ്വ: നാരായണ കുറുപ്പ്, കാർത്തികേയ പണിക്കർ എന്നിവർ ആശംസകൾ  അറിയിച്ചു.