വിളപ്പിൽ മധുവിനെ അനുസമരിച്ച്‌ സൗഹൃദക്കൂട്ടായ്‌മ

വിളപ്പിൽ മധുവിനെ അനുസമരിച്ച്‌  സൗഹൃദക്കൂട്ടായ്‌മ

മുംബൈ:  നഗരത്തിലെ  അറിയപ്പെട്ട നാടകപ്രവർത്തകൻ  വിളപ്പിൽ മധുവിൻ്റെ പത്താ൦  ചരമവാർഷിക ദിന ത്തോടനുബന്ധിച്ച്‌  'സൗഹൃദകൂട്ടായ്മ'  സംഘടിപ്പിച്ച    അനുസ്മരണ യോഗം ഡോംബിവ്‌ലി ഈസ്റ്റിലുള്ള  കേരളീയസമാജം ഹാളിൽ  നടന്നു.  വിളപ്പിൽ മധുവിൻ്റെ നാടകങ്ങളിൽ ശ്രദ്ധേയമായ  വേഷങ്ങൾ ചെയ്‌ത  രാജേന്ദ്രൻ  ടി കെ സ്വാഗതംപറഞ്ഞു . കേരളീയ സമാജം പ്രസിഡണ്ട്‌  ഈ പി വാസു, വൈസ് പ്രസിഡണ്ട്‌ സുരേന്ദ്രൻ നായർ,  സമാജം ജനറൽ സെക്രട്ടറി രാജശേഖരൻ നായർ ,  നാടക പ്രവർത്തകരായ കെ വിനയൻ, സുമ മുകുന്ദൻ, പവിത്രൻ നായർ ,ജനാർദ്ദനൻ, പി ഡി ബാബു. പി കെ ലാലി. പത്ര പ്രവർത്തകൻ കാട്ടൂർ മുരളി. രാജേന്ദ്രൻ കുറ്റൂർ. ബാലകൃഷ്ണ കുറുപ്പ്. മോഹനൻ നായർ, എൻ കെ ബാബു. മുരുകൻ പാപ്പനംകോട്  വിളപ്പിൽ മധുവിൻ്റെ സഹധർമ്മിണിയും അഭിനേത്രിയുമായ ഉഷ മധു ,എന്നിവർ സംസാരിച്ചു