പത്താ൦ ചരമവാർഷികം : വിളപ്പിൽ മധുവിൻ്റെ നാടക ജീവിതത്തെ ഇന്ന് സൗഹൃദകൂട്ടായ്മ അനുസ്മരിക്കുന്നു

പത്താ൦  ചരമവാർഷികം : വിളപ്പിൽ മധുവിൻ്റെ  നാടക ജീവിതത്തെ ഇന്ന് സൗഹൃദകൂട്ടായ്മ  അനുസ്മരിക്കുന്നു

 മുംബൈ:  കേരള സംഗീത നാടക അക്കാദമി ഉൾപ്പടെ നിരവധി സംഘടനകളുടെ ആദരവും അംഗീകാരവും നേടിയ  മുംബൈയുടെ  നാടക പ്രതിഭ  വിളപ്പിൽ മധു നിര്യാതനായിട്ട് (ഒക്ടോബർ 23)ഇന്ന്  പത്ത് വർഷം പിന്നിടുകയാണ്. സംവിധായകൻ ,നാടകരചയിതാവ് ,അഭിനേതാവ് എന്നീ നാടകത്തിൻ്റെ  വ്യത്യസ്ത മേഖലകളിൽ മുംബൈയിൽ പകരംവെക്കാനില്ലാത്ത വിധം കഴിവു തെളിയിച്ച വിളപ്പിൽ മധു നാടക വേദിക്കു നൽകിയ മികച്ച സംഭാവനകൾ ഓർമ്മിച്ചെടുക്കുവാനും, ആദരവ് അർപ്പിക്കുവാനും. സുഹൃത്തുക്കളും, ബന്ധുക്കളും, നാടക പ്രവർത്തകരും  ഒത്തു ചേരുന്നു.             

കേരളീയ സമാജം ഡോംബിവ്‌ലിയുടെ ഓഫീസ് ഹാളിൽ (ശുഭം കരോതി, ബാജി പ്രഭു ചൗക് ഡോംബിവ്‌ലി (ഈസ്റ്റ്‌ ) ഇന്ന്  (ഒക്ടോ:23)വൈകുന്നേരം 6 മണിക്ക് നടക്കുന്ന പത്താം വാർഷിക അനുസ്‌മരണ പരിപാടിയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി 'സൗഹൃദക്കൂട്ടായ്മ' പ്രതിനിധികൾ അറിയിച്ചു