അനീതിക്കെതിരെ മുംബൈയിലെ അയ്യപ്പ വിശ്വാസികൾ ഒന്നിക്കുന്നു : 'വിശ്വാസ സംഗമം 'ഒക്ടോബർ - 19 ന് ഐരോളിയിൽ

അനീതിക്കെതിരെ മുംബൈയിലെ അയ്യപ്പ  വിശ്വാസികൾ ഒന്നിക്കുന്നു : 'വിശ്വാസ സംഗമം 'ഒക്ടോബർ - 19 ന് ഐരോളിയിൽ

മുംബൈ : ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ കവർച്ചക്കും സമ്പത്ത് ദുരുപയോഗത്തിനുമെതിരായ സനാതന ഭക്തരുടെയും അയ്യപ്പ വിശ്വാസികളുടെയും പ്രതിഷേധ സമ്മേളനം  ഒക്ടോബർ 19ന്  ഞായറാഴ്ച വൈകുന്നേരം 4 -30 മുതൽ 7-30 വരെ  ഐരോളി അയ്യപ്പ ക്ഷേത്രത്തിന് സമീപം നടത്തുന്നു.

ശബരിമലയും കേരളത്തിലെ മറ്റു ക്ഷേത്രങ്ങളുടെയും സമ്പത്ത് കാലാകാലങ്ങളായി ദുരുപയോഗം ചെയ്യപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അതിനെതിരെ  ഇവിടേയും ശബ്ദമുയർത്തേണ്ടതുണ്ട് എന്ന തീരുമാനമാണ്  വിവിധ ഹൈന്ദവ സംഘടനകൾ കൂടി യോഗം ചേർന്നത് .കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതി (കെ. കെ. കെ. എസ്.), ഭാരത് ഭാരതി എന്നീ സംഘടനകൾക്കൊപ്പം മുംബൈയിലെ വിവിധ ക്ഷേത്രങ്ങളുടെയും ഹിന്ദു സംഘടനകളുടെയും സഹകരണത്തോടെയാണ് വിശ്വാസ സംഗമവും നാമജപവും സംഘടിപ്പിക്കുന്നത്. മഹാനഗരത്തിലെ വിവിധ ആചാര്യന്മാർ, ഗുരുസ്വാമികൾ, ക്ഷേത്രഭരണസമിതികൾ, അയ്യപ്പ പൂജാ കമ്മിറ്റി അംഗങ്ങൾ, അയ്യപ്പഭക്തർ എന്നിവർ ഈ സംഗമത്തിൽ പങ്കെടുക്കും.ശബരിമലയുടെയും മറ്റ്  ക്ഷേത്രങ്ങളുടെയും വിശുദ്ധിയും ധർമ്മവും സംരക്ഷിക്കുന്നതിനായി മുഴുവൻ ഭക്തജനങ്ങളും പ്രതിഷേധത്തിലും ഭജനയിലും പങ്കെടുക്കണമെന്ന് സംഘടനാ നേതാക്കൾ അഭ്യർത്ഥിച്ചു.