വി.എസ്.ന് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതി: പുരസ്കാരം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം : മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മവിഭൂഷൺ ലഭിച്ചതിനെ സിപിഎം സ്വാഗതം ചെയ്തു. പുരസ്കാരം സ്വീകരിക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അദ്ദേഹത്തിന്‍റെ കുടുംബത്തിന് പാർട്ടി അനുമതി നൽകി.വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വാഗതം ചെയ്തു. പുരസ്കാര ലബ്ധിയിൽ കുടുംബത്തിനൊപ്പം പാർട്ടിക്കും വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻകാലങ്ങളിൽ പാർട്ടി നേതാക്കൾ ഇത്തരം ബഹുമതികൾ നിരസിച്ചിട്ടുണ്ടെങ്കിലും, വിഎസിന്‍റെ കാര്യത്തിൽ കുടുംബത്തിന്‍റെ നിലപാടിനെ പാർട്ടി മാനിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
"മുമ്പ് പാർട്ടി നേതാക്കന്മാർ ഓരോരുത്തരും അവരവരുടെ നിലപാടുകൾ അനുസരിച്ചാണ് പുരസ്കാരങ്ങളെ കൈകാര്യം ചെയ്തത്. എന്നാൽ വി.എസിന്‍റെ കുടുംബം ഈ അംഗീകാരത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ പാർട്ടിക്കും വലിയ സന്തോഷമേയുള്ളൂ, പുരസ്കാരം ലഭിച്ചതിനെ സ്വാഗതം ചെയ്യുന്നെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
https://www.worldm.news/keralam/the-stance-taken-by-left--17103