തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും ചരിത്രം കുറിച്ച് ബിജെപി: മേയർമാരായി വി.വി.രാജേഷ്‌ ,അഡ്വ. പി എല്‍ ബാബു

തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലും ചരിത്രം  കുറിച്ച് ബിജെപി: മേയർമാരായി വി.വി.രാജേഷ്‌ ,അഡ്വ. പി എല്‍ ബാബു

തിരുവനന്തപുരം:  കോര്‍പ്പറേഷന്‍ മേയറായി ബിജെപിയിലെ വി വി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 51 വോട്ടു നേടിയാണ് രാജേഷ് വിജയിച്ചത്. പാറ്റൂരില്‍ നിന്നുള്ള സ്വതന്ത്രന്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് വോട്ടു ചെയ്തു. നഗരസഭയിലെ 99 കൗണ്‍സിലര്‍മാരാണ് വോട്ടു രേഖപ്പെടുത്തിയത്. പൗണ്ട് കടവ് ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ സുധീഷ് കുമാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ നഗരസഭ ഭരണം ചരിത്രത്തിലാദ്യമായി ബിജെപിക്ക്. ബിജെപി നേതാവ് അഡ്വ. പി എല്‍ ബാബു മുനിസിപ്പാലിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 21 വോട്ടുകളാണ് ബാബുവിന് ലഭിച്ചത്.ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താനായി സിപിഎമ്മിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് തീരുമാനിച്ചിരുന്നു. ഇതോടെയാണ് ബിജെപിക്ക് ഭരണത്തിന് വഴിതുറന്നത്. വോട്ടെണ്ണലിന് പിന്നാലെ പി എൽ ബാബു ന​ഗരസഭ ചെയർമാനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സംസ്ഥാനത്ത് കണ്ണൂര്‍, കൊച്ചി, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകളിലാണ് കോണ്‍ഗ്രസിന് മേയര്‍ സ്ഥാനങ്ങള്‍ ലഭിച്ചത്.  കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രമാണ് എല്‍ഡിഎഫിന് മേയര്‍ സ്ഥാനം ലഭിച്ചത്.