National
അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കൗൺസിൽ ഓഫ് മഹാരാഷ്ട്ര പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

മുംബൈ: അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കൗൺസിൽ ഓഫ് മഹാരാഷ്ട്ര 2025-2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. SIAG ജനറൽ സെക്രട്ടറി റവ. കെ ജെ മാത്യു മുഖ്യ അതിഥി ആയിരുന്നു.
2025 ജൂൺ 17 ന് നവി മുംബൈയിലെ വാഷിയിലുള്ള അലയൻസ് ചർച്ചിൽ നടന്ന കോൺഫെറെൻസിൽ അസംബ്ലീസ് ഓഫ് ഗോഡ് വെസ്റ്റേൺ ഡിസ്ട്രിക്റ്റ് കൗൺസിൽ ഓഫ് മഹാരാഷ്ട്രയിലെ പാസ്റ്റർമാരും പ്രധിനിധകളും പങ്കെടുത്തു. ഡബ്ല്യുഡിസിഎം സൂപ്രണ്ട് റവ. തോമസ് ചാക്കോ കോൺഫറൻസിനു അധ്യക്ഷനായിരുന്നു.
നിലവിലുള്ള കമ്മിറ്റി ഭാരവാഹികളായ റവ. തോമസ് ചാക്കോ (ഡിസ്ട്രിക്ട് സൂപ്രണ്ട്); റവ. ജോസഫ് ചെറിയാൻ (അസി. ഡിസ്ട്രിക്റ്റ് സൂപ്രണ്ട്); റവ. പോൾ വർഗീസ് (ഡിസ്ട്രിക്ട് സെക്രട്ടറി); റവ. ജി. ജോയ്കുട്ടി (ഡിസ്ട്രിക്ട് ട്രഷറർ), റവ. തോമസ് ജോസഫ് (ഡിസ്ട്രിക്ട് കമ്മിറ്റി അംഗം) എന്നിവരായിരിക്കും പുതിയ ഭരണസമിതി.