യുഡിഎഫിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ വെൽഫെയർ പാർട്ടി

യുഡിഎഫിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്‌ വെൽഫെയർ പാർട്ടി

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ എല്ലാ സീറ്റുകളിലും പിന്തുണയ്ക്കാൻ തീരുമാനിച്ച് വെൽഫെയർ പാർട്ടിഓഫ് ഇന്ത്യ  .  യുഡിഎഫ് പിന്തുണയുമായി ബന്ധപ്പെട്ട തുടർനടപടികൾ ചർച്ച ചെയ്യാൻ നാളെ ജില്ലാ അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രത്യേക യോഗങ്ങൾ ചേരും.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. എന്നാൽ ഇക്കുറി വോട്ട് ഭിന്നിക്കാതിരിക്കാനാണ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യുഡിഎഫുമായി വെൽഫെയർ പാർട്ടി ധാരണയിലെത്തിയിരുന്നു. ഈ രാഷ്ട്രീയ കൂട്ടുകെട്ട് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരാനാണ് നിലവിലെ തീരുമാനം.സംസ്ഥാന രാഷ്ട്രീയത്തിൽ യുഡിഎഫിന് കരുത്തുപകരുന്നതാണ് വെൽഫെയർ പാർട്ടിയുടെ ഈ നീക്കം.