" മിഷൻ 20-വിജയിപ്പിക്കാൻ ഒറ്റയ്ക്ക് നിന്ന് മത്സരിക്കും; സഖ്യതീരുമാനം ഇപ്പോൾ ആലോചിക്കുന്നില്ല.": ജോജോ തോമസ്

" മിഷൻ 20-വിജയിപ്പിക്കാൻ  ഒറ്റയ്ക്ക് നിന്ന് മത്സരിക്കും; സഖ്യതീരുമാനം  ഇപ്പോൾ ആലോചിക്കുന്നില്ല.": ജോജോ തോമസ്

മുംബൈ : വരാനിരിക്കുന്ന നഗരസഭ , പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ വസായ് നിയമസഭാ മണ്ഡലത്തിൽ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുമെന്നും  20 വാർഡ് കൗൺസിലർ സീറ്റുകൾ നേടുക എന്ന ലക്ഷ്യമിട്ടാണ് പാർട്ടി ‘മിഷൻ 20’ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിജോജോ തോമസ് . മണ്ഡലത്തിലെ കോൺഗ്രസ് പ്രസ്ഥാനം ഇപ്പോൾ ശക്തമാണെന്നും  ഗ്രാസ്‌റൂട്ട് പ്രവർത്തനങ്ങളുടെ ഫലമായി ജനങ്ങളുടെ പിന്തുണ ഉറപ്പായിട്ടുണ്ടെന്നും അദ്ദേഹം  മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഓണിൽആൽമേഡയുടെ അധ്യക്ഷത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ആലോചനാ  യോഗത്തിൽ, മണ്ഡലത്തിലെ മുതിർന്ന നേതാക്കളും സംസ്ഥാനതല ഭാരവാഹികളും പങ്കെടുത്തു.  ബൂത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ശക്തമാക്കാനും , ഓരോ 100 വീടുകൾക്കും ഒരു പ്രവർത്തകനെ നിയോഗിക്കുന്ന മൈക്രോതല പ്രവർത്തന പദ്ധതിയെക്കുറിച്ചുമുള്ള  തീരുമാനങ്ങളും യോഗത്തിലെടുത്തു. 

സ്ഥാനാർഥി തിരഞ്ഞെടുപ്പ് ജനസേവന പരിചയം, തെളിയിച്ച പ്രവർത്തനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രം നടത്തുമെന്ന് ജോജോ തോമസ് യോഗത്തിൽ ഉറപ്പു നൽകി. പാർട്ടിയുടെ തീരുമാനം അനാവശ്യ സ്വാധീനങ്ങളെ ഒഴിവാക്കി, ശുദ്ധമായ പ്രക്രിയയോടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടികളുമായി സഖ്യത്തെ  സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോൾ നടക്കുകയില്ല. എന്നാല്‍, ചില മതേതര പാർട്ടികൾ കോൺഗ്രസുമായി സഖ്യത്തിനായി സമീപിച്ചുവെന്ന് ജോജോ തോമസ് അറിയിച്ചു, പാർട്ടി നിലവിൽ ഏകപക്ഷ മത്സരത്തിൽ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും, ഭാവിയിൽ സഖ്യപരമായ തീരുമാനങ്ങൾ രാഷ്ട്രീയ സാഹചര്യം അനുസരിച്ച് മാത്രമേ എടുക്കുകയുള്ളൂ. 

കഴിഞ്ഞ നാല് വർഷമായി നടത്തിയ പ്രവർത്തനഫലമായി വസായിയിലെ ജനങ്ങളുടെ പ്രതികരണം ബൂത്ത് തലത്തിൽ നേരിട്ട് അറിയാമെന്നും, അഞ്ചുവർഷം മുമ്പത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് ഇപ്പോൾ ശക്തമായ നിലയിലാണെന്നും  ജോജോ  കൂട്ടിച്ചേർത്തു.