ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

എറണാകുളം : ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു. ഗ്യാസ് കയറ്റിയ ലോറിയുടെ ഡ്രൈവർ  അലക്ഷ്യമായി വലത്തേക്ക്  വണ്ടി നീക്കിയതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന്  ദൃക്‌സാക്ഷികൾ പറയുന്നു.

പുറയാര്‍ ഗാന്ധിപുരം മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. ഇടപ്പള്ളിയിലേക്ക് കുകയായിരുന്ന അശ്വിൻ്റെ  ബൈക്കില്‍  ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന.  റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍ നിന്നും വന്ന ബൈക്കില്‍ തട്ടിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാര്‍ ഇടിച്ച് മറിഞ്ഞു. റോഡില്‍ തലയടിച്ച് വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്. ആലുവയില്‍ നിന്നും ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന  ബൈക്കിനാണ് അപകടം സംഭവിച്ചത് .പരിക്കുപറ്റിയ അത്താണി സ്വദേശി അശ്വിനെആശുപത്രിയിൽ പ്രവേശിപ്പിച്ചു.