Keralam
കണ്ണൂരിൽ ലോഡ്ജിൽ സ്ത്രീ മരിച്ച നിലയിൽ ; കാണാതായ അയൽവാസിയെ പുഴയോരത്ത് തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. പിന്നാലെ സ്ത്രീയുടെ ഒപ്പമുണ്ടായിരുന്ന ആളെ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. കണ്ണപുരം അയോത്ത് കെ വി സീമയാണ് (50) മരിച്ചത്. ചെറുകുന്ന് കടേൽപറമ്പിൽ കെ പി വിജയൻ (50) എന്നയാൾക്കൊപ്പമാണ് സ്ത്രീ മുറിയെടുത്തത്.
ബുധനാഴ്ച രാത്രി 9 മണിയോടെ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ വിജയനെ സംഭവസ്ഥലത്തുനിന്ന് കാണാതായി. കാണാതായ വിജയനെ വൈകാതെ മാട്ടൂൽ ജസിന്ത കടവിൽ പുഴയോരത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ തളിപ്പറമ്പ് പൊലിസ് അന്വേഷണം ആരംഭിച്ചു. വിജയന്റെ അയൽവാസിയാണ് സീമ.