വിവാഹ വീട്ടിൽ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റു തൊഴിലാളിക്ക് ദാരുണാന്ത്യം

വിവാഹ വീട്ടിൽ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റു തൊഴിലാളിക്ക് ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂർ ഇല്ലംമൂലയിലെ ഒരു വിവാഹ വീട്ടിൽ പന്തൽ കെട്ടുന്നതിനിടയിൽ ഷോക്കേറ്റു തൊഴിലാളിക്ക് ദാരുണാന്ത്യം. ഉളിയിൽ ആവിലാട്ടെ സ്വദേശിയായ പി കെ സുരേന്ദ്രൻ (55) ആണ് മരിച്ചത്. നവംബർ 23-ന് നടക്കേണ്ട വിവാഹത്തിനായി ഇല്ലംമൂലയിലെ വി റഫീക്കിൻ്റെ വീട്ടിൽ കഴിഞ്ഞ മൂന്ന് ദിവസമായി പന്തൽ നിർമ്മാണം നടന്നുവരികയായിരുന്നു.വ്യാഴാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒന്നരയോടെയാണ് പന്തൽ കെട്ടുന്നതിനിടയിൽ അപകടം സംഭവിച്ചത്. പ്രധാന ലൈനിൽ തട്ടിയാണ് സുരേന്ദ്രന് ഷോക്കേറ്റത്. ഉടൻതന്നെ ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സുരേന്ദ്രൻ്റെ ഭാര്യ ആറളം സ്വദേശിനി സുമ ആണ്. വിദ്യാർഥികളായ സായൂജ്, സയന എന്നിവരാണ് മക്കൾ. പരേതനായ വാസു, യശോദ, അനന്തൻ, ഉഷ എന്നിവരാണ് സഹോദരങ്ങൾ. പി കെ സുരേന്ദ്രൻ്റെ സംസ്കാരം വെള്ളിയാഴ്ച്ച ഉച്ചഒരുമണിക്ക്  ചാവശേരിപ്പറമ്പിൽ നടക്കും.