' വേൾഡ് എം ന്യുസ് ' ഓൺലൈൻ വാർത്താചാനൽ മുംബൈയിൽ ആരംഭിച്ചു
മുംബൈ : 'വേൾഡ് മലയാളം ന്യുസ് ബ്രോഡ്‌കാസ്റ്റിങ് കമ്പനി'യുടെ വാർത്താമാധ്യമമായ 'വേൾഡ് എം ന്യുസി'ൻ്റെ (worldm.news) പ്രവർത്തനം മുംബൈയിൽ ആരംഭിച്ചു.ഡോംബിവ്‌ലി ആസ്ഥാനമായുള്ള ചാനലിൻ്റെ ഉദ്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകരായ കാട്ടൂർ മുരളി ,പിവി വാസുദേവമേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചു . പിവി രാധാകൃഷ്ണൻ (എസ്ആർ എൻജിനിയറിങ് &മെറ്റൽ ഫേബ്രിക്കേഷൻ ),കേരളീയ സമാജം പ്രസിഡന്റ് ഇ.പി.വാസു ,ചെയർമാൻ വർഗ്ഗീസ് ഡാനിയൽ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ബാലകൃഷ്ണ കുറുപ്പ് ,സമാജം ഭരണസമിതി അംഗങ്ങളായ സന്തോഷ് ഉണ്ണിത്താൻ ,വർഗ്ഗീസ് തോമസ് ,സുനിൽരാജ് (നന്മ ചാരിറ്റബിൾ ഫൗണ്ടേഷൻ) അനില വിജയൻ ,മണി രാധാകൃഷ്ണൻ, ശരണ്യ മനോജ് ,മനോജ് നായർ.കേശവൻ അമ്പാട്ട് എന്നിവർ ചടങ്ങിൽപങ്കെടുത്തു. (വാർത്തകളും പരസ്യങ്ങളും നൽകുന്നതിന്: 9324678001 ,9322285364,8850779295, എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
e mail : [email protected])



